NewsIndia

നോട്ട് അസാധുവാക്കൽ- സ്റ്റേ നടപടിയിന്മേല്‍ സുപ്രീം കോടതിയുടെ വിധി

ന്യൂഡൽഹോ: കേന്ദ്ര സർക്കാരിനെ നോട്ട് അസാധുവാക്കൽ നടപടിക്കെതിരെയുള്ള പൊതുതാൽപര്യ ഹർജ്ജിയിൽ സുപ്രീം കോടതിയുടെ വിധി. കേന്ദ്രത്തോട് വിശദീകരണം ആവശ്യപ്പെട്ട സുപ്രീം കോടതി, എന്നാൽ നോട്ട് അസാധുവാക്കലിന് സ്റ്റേ ഏർപ്പെടുത്താൻ തയ്യാറായില്ല. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നു കോടതി നിർദേശം നൽകി.പ്രയാസം പരിഹരിക്കാൻ കേന്ദ്രമെടുത്ത നടപടികൾ വിശദീകരിക്കണം എന്നും കോടതി ആവശ്യപ്പെട്ടു.

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറന്‍സി നോട്ടുകള്‍ റദ്ദാക്കിയതിനെതിരെ സമര്‍പ്പിക്കപ്പെട്ട നാലു പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. തീരുമാനം റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യണമെന്നതാണു ഹര്‍ജിക്കാരുടെ ആവശ്യം. ഹര്‍ജിയില്‍ ഈ മാസം 25ന് വീണ്ടും വാദം കേള്‍ക്കും.

അതേസമയം, കള്ളപ്പണം രാജ്യത്തെയും സമ്പദ് വ്യവസ്ഥയെയും അസ്ഥിരപ്പെടുത്തുകയാണെന്ന് അഡ്വക്കേറ്റ് ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button