KeralaNews

അഴിമതിയ്‌ക്കെതിരെ പുതിയ സംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ആലപ്പുഴ : സര്‍ക്കാര്‍ ജീവനക്കാരുടെ അവിഹിത സ്വത്തു കണ്ടുകെട്ടാന്‍ പഴുതടച്ച സംവിധാനം ആവിഷ്‌കരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യായമായ സ്വത്ത് കൈവശം വയ്ക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെങ്കിലും സ്വത്ത് അന്യായമായി സമാഹരിക്കാന്‍ ശ്രമിക്കുന്നത് അനുവദിക്കാനാവില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഐ അനുഭാവ ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ‘ ജനകീയ സര്‍ക്കാരും ജനപക്ഷ സിവില്‍ സര്‍വീസും ‘ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുമ്പോഴാണ് അഴിമതിക്കെതിരെ പുതിയ സംവിധാനം കൊണ്ടുവരുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

ജനങ്ങള്‍ സ്ഥിരമായി കയറിയിറങ്ങുന്ന വില്ലേജ് ഓഫിസ്, പഞ്ചായത്ത് ഓഫിസ്, പൊലീസ് സ്റ്റേഷന്‍ എന്നിവ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചാലേ ഭരണം നല്ലതാണെന്നു വിലയിരുത്തപ്പെടൂ. ജീവനക്കാര്‍ക്ക് അധികാരങ്ങളും അവകാശങ്ങളും മാത്രമല്ല, ഉത്തരവാദിത്തങ്ങളുമുണ്ട്. അഭിമാനത്തോടെയും അര്‍പ്പണ ബോധത്തോടെയും ജോലി ചെയ്യുന്ന ജീവനക്കാര്‍ സ്വന്തം ജോലി മറ്റുള്ളവരെ ഏല്‍പ്പിക്കുകയോ മേല്‍ത്തട്ടിലേക്ക് കൈമാറുകയോ ചെയ്യില്ല. നിര്‍ഭാഗ്യവശാല്‍ ഒരു വിഭാഗം ജീവനക്കാര്‍ തൊഴിലില്‍ പ്രതിബദ്ധത പുലര്‍ത്തുന്നില്ല. താഴേത്തട്ടില്‍ തീരുമാനം എടുക്കേണ്ട കാര്യങ്ങള്‍ പോലും സെക്രട്ടേറിയറ്റിലേക്ക് അയയ്ക്കുന്ന രീതി ശരിയല്ല.
ജനങ്ങള്‍ക്കു സേവനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ രൂപവല്‍ക്കരിച്ച സേവന അവകാശ നിയമംപോലും പൂര്‍ണമായി ഫലപ്രദമാണെന്നു പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button