NewsIndia

അമ്മയുടെ മരണത്തിലും കൂട്ടായി അനുയായികൾ

ചെന്നൈ: ജയലളിതക്ക് ഹൃദയാഘാതം സംഭവിച്ച വാര്‍ത്ത അറിഞ്ഞ് തമിഴ്നാട്ടില്‍ ആറോളം മരണങ്ങള്‍. വാര്‍ത്ത കേട്ടുണ്ടായ ഞെട്ടലില്‍ അഞ്ച് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ ഹൃദയം പൊട്ടിമരിച്ചു. സന്യാസിപ്പേട്ട ഗാന്ധിനഗര്‍ കോളനി നീലകണ്ഠന്‍, നെയ്‌വാസല്‍ തങ്കരാസു, ചാമുണ്ടി, പെരിയ സ്വാമി, പണ്ണമാള്‍ എന്നിവരാണ് മരിച്ചത്.

മരിച്ച നീലകണ്ഠന്‍ ജയലളിത പേരവൈ ബ്രാഞ്ച് സെക്രട്ടറിയാണ്. ഞായറാഴ്ച രാത്രി ടിവിയില്‍ വാര്‍ത്ത കേട്ട് നിമിഷങ്ങള്‍ക്കകം നെഞ്ചുവേദനയെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. കടലൂര്‍ ജില്ലയിലെ പെണ്ണാടം നെയ്വാസല്‍ തങ്കരാസു (55), ചാമുണ്ടി (61) എന്നിവരും വാര്‍ത്ത കേട്ടതിനു പിന്നാലെ മരിച്ചു. ഇരുവരും നെയ്വാസല്‍ ഏരിയ കമ്മിറ്റി അംഗങ്ങളാണ്. നത്തം മുന്‍ സെക്രട്ടറി പെരിയ സ്വാമിയും (65) ഹൃദയാഘാതംമൂലം മരിച്ചു. അതേസമയം എഐഎഡിഎംകെ യുവജന വിഭാഗം നേതാവ് വിഷം കഴിച്ച് ജീവനൊടുക്കി.

ഇന്നലെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു ജയലളിതയുടെ അന്ത്യം. ഇത് സംബന്ധിച്ച് അപ്പോളോ ആശുപത്രി വാര്‍ത്താ കുറിപ്പ് പുറത്തുവിട്ടിട്ടുണ്ട്. രാത്രി 11.30ഓടെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ജയലളിതയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്ജ

യലളിതയുടെ മരണത്തെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഏഴു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി പ്രണബ് മുഖര്‍ജി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സിനിമ താരങ്ങളായ രജനീകാന്ത്, ഷാറൂഖ് ഖാന്‍, അമിതാഭ് ബച്ചന്, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ അനുശോചനമറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button