International

യാത്രക്കാരന്റെ ഇ-സിഗരറ്റ് വില്ലനായി : വിമാനം അടിയന്തിരമായി നിലത്തിറക്കി

ലിറ്റില്‍ റോക്ക് (യു.എസ്)● യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന ഇലക്ട്രോണിക് സിഗരറ്റ് തെറ്റായി പ്രവര്‍ത്തിച്ചതിനെത്തുടര്‍ന്ന് യാത്രാവിമാനം അടിയന്തിരമായി നിലത്തിറക്കി. ഡാല്ലാസില്‍ നിന്ന് ഇന്ത്യനാപോളിസിലേക്ക് പോയ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനമാണ് അര്‍ക്കന്‍സാസ് സംസ്ഥാന തലസ്ഥാനമായ ലിറ്റില്‍ റോക്കിലെ വിമാനത്താവളത്തില്‍ ഇറക്കിയത്.

ഉച്ചയ്ക്ക് 12.47 നാണ് അമരിക്കന്‍ എയര്‍ലൈന്‍സ് 1129 വിമാനം ഡാല്ലാസ്/വെസ്റ്റ്‌ ഫോര്‍ട്ട്‌ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടത്. 137 യാത്രക്കാരും 5 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കിടെ യാത്രക്കാരന്റെ കൈവശമിരുന്ന ഇ-സിഗരറ്റ് തെറ്റായ രീതിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന് പൈലറ്റ്‌ അടിയന്തിര ലാന്‍ഡിംഗിന് അനുമതി തേടി. 1.50 ഓടെ വിമാനം സുരക്ഷിതമായി ലിറ്റില്‍ റോക്ക് വിമാനത്താവളത്തില്‍ ഇറക്കിയതായി വിമാനക്കമ്പനി വക്താവ് പറഞ്ഞു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

യാത്രക്കാരെ പിന്നീട് മറ്റൊരു വിമാനത്തില്‍ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോയി. സംഭവം ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button