NewsInternational

വിമാനം തകർന്നു; നിരവധി മരണം

ബിഷ്‌കെക്ക് : കിര്‍ഗിസ്ഥാനില്‍ വിമാനം തകര്‍ന്നു വീണു. 6 കുട്ടികൾ ഉൾപ്പടെ 32 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ നാലുപേര്‍ വിമാനജീവനക്കാരാണ്. തുര്‍ക്കി എയര്‍ലൈന്‍സിന്റെ കാര്‍ഗോ വിമാനമാണ് അപകടത്തിൽപെട്ടത്. വിമാനം കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്‌കെക്കിന് സമീപം ജനവാസമേഖലയില്‍ തകര്‍ന്നു വീഴുകയായിരുന്നു. അപകടത്തില്‍ ഒരു വിമാനജീവനക്കാരന്‍ രക്ഷപ്പെട്ടതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഹോങ്കോങില്‍ നിന്നും ഇസ്താംബുളിലേയ്ക്ക് പോകുകയായിരുന്നു വിമാനം. കനത്ത മഞ്ഞിനെത്തുടര്‍ന്ന് സമീപ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്. വിമാനം തകര്‍ന്നുവീണതിനെത്തുടര്‍ന്ന് മുപ്പതോളം വീടുകള്‍ തകരുകയും നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകളും സംഭവിക്കുകയും ചെയ്തു. അപകടത്തിന്റെ കാരണങ്ങള്‍ വ്യക്തമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button