IndiaNews

രാജ്യത്തെ ആ 105 നിയമങ്ങള്‍ ഇനി വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : കാലഹരണപ്പെട്ട 105 നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. പഴയനിയമങ്ങള്‍ പിന്‍വലിക്കുന്നതിനും ഭേദഗതി ചെയ്യുന്നതിനും പുതിയ ബില്‍ അവതരിപ്പിക്കും.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള വ്യവസ്ഥകള്‍ അടങ്ങിയ ചട്ടത്തില്‍ കൊണ്ടുവന്ന ഭേദഗതികള്‍, രാഷ്ട്രപതിയുടേയും ഉപരാഷ്ട്രപതിയുടേയും ശമ്പള വ്യവസ്ഥകള്‍ നിശ്ചയിക്കുന്നതിനുള്ള ചട്ടം എന്നിവ പിന്‍വലിക്കുന്ന നിയമങ്ങളില്‍ ഉള്‍പ്പെടുന്നു. കേന്ദ്രനിയമ മന്ത്രാലയം ഇതുസംബന്ധിച്ച് നല്‍കിയ നിര്‍ദേശങ്ങളാണ് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button