News

പ്രവാചക നിന്ദയെന്നാരോപണം; ഷെഹ്‌ല റഷീദിനെതിരെ കേസ്

ന്യൂഡൽഹി : പ്രവാചക നിന്ദ നടത്തിയെന്നാരോപിച്ച് ജെ എൻ യു വിദ്യാർത്ഥി യൂണിയൻ വൈസ് പ്രസിഡന്റും ഐസയുടെ നേതാവുമായ ഷെഹ്‌ല റഷീദിനെതിരെ കേസ് . അലിഗഡ് മുസ്ളിം യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത് .താൻ പ്രവാചക നിന്ദ നടത്തിയിട്ടില്ലെന്നും വിദ്വേഷ പ്രസംഗവും ദൈവനിന്ദയും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ചതാണെന്നും ഷെഹ്‌ല വ്യക്തമാക്കി . ഇത് സാധൂകരിച്ചു കൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റുകളുമിട്ടു . എന്നാൽ എ എം യു സർവകലാശല വിദ്യാർത്ഥി യൂണിയനു വേണ്ടി പരാതി കൊടുത്ത ഗസാല അഹമ്മദ് പരാതി പിൻവലിക്കാൻ തയ്യാറായില്ല . ഷെഹ്‌ലയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പ്രവാചകനെ നിന്ദിക്കുന്ന പരാമർശങ്ങൾ ഉണ്ടെന്നാരോപിച്ചാണ് കേസ്.
പ്രവാചകൻ സ്ത്രീ സമത്വത്തിനു വേണ്ടീ നിലകൊണ്ട ആളാണെന്ന് വ്യക്തമാക്കി താൻ നേരത്തെ എഴുതിയ ലേഖനം ഷെഹ്‌ല എടുത്തുകാട്ടിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. എ എം യു ക്യാമ്പസിൽ നിശ്ചയിച്ചിരുന്ന ഷെഹ്‌ലയുടെ പ്രസംഗവും വിദ്യാർത്ഥി യൂണിയൻ റദ്ദാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button