India

എഴുതാനറിഞ്ഞിട്ടും ശമ്പളമില്ലാതെ ബുദ്ധിമുട്ടുന്നവരാണോ നിങ്ങള്‍, അലിബാബ മാസം 50,000 രൂപ തരും!

എഴുതാനറിഞ്ഞിട്ടും ശമ്പളമില്ലാതെ ബുദ്ധിമുട്ടുന്നവരാണോ നിങ്ങള്‍. എന്നാല്‍, അലിബാബ നിങ്ങളെ സഹായിക്കും. അലിബാബയെന്ന പേര് ഇന്ത്യയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. ചൈനയിലെ ശതകോടീശ്വരന്‍ ജാക്ക് മായുടെ ലോകത്തിലെ ഏറ്റവും വലിയതെന്ന് അവകാശപ്പെടുന്ന ഇ-കൊമേഴ്സ് കമ്പനി ആണ് അലിബാബ.

എഴുത്തിന്റെ ബിസിനസിലും ജാക് മായ്ക്ക് താല്‍പര്യമുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് യുസി വെബ് എന്ന അദ്ദേഹത്തിന്റെ വാര്‍ത്താ അധിഷ്ഠിത സംരംഭം. മൊബീല്‍ കണ്ടന്റ് പ്ലാറ്റ്ഫോമായാണ് യുസിവെബ് പ്രവര്‍ത്തിക്കുന്നത്. ഇതിലേക്കാണ് നിങ്ങളെ ക്ഷണിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ചതും വലുതുമായ ന്യൂസ് അധിഷ്ഠിത കണ്ടന്റ് പ്ലാറ്റ്ഫോമായി മാറ്റുകയാണ് ജാക് മായുടെ ലക്ഷ്യം.

ഇതിന് മാത്രമായി രണ്ട് ബില്ല്യണ്‍ രൂപയാണ് ജാക് മാറ്റിവെച്ചിരിക്കുന്നത്. മികച്ച അവസരങ്ങളാണ് യുസി ന്യൂസ് ഒരുക്കുന്നത്. ഇന്ത്യയിലെ എഴുത്തുകാര്‍ക്ക് പ്രതിമാസം 50,000 രൂപ ലഭിക്കുന്ന റിവാര്‍ഡ് പദ്ധതിയാണ് യുസി ന്യൂസ് ആവിഷ്‌കരിച്ചിരിക്കുന്നത്. ബ്ലോഗുകളിലും മറ്റും സ്പെഷലൈസ് ചെയ്യുന്നവര്‍ക്ക് മുന്‍ഗണനയും ലഭിച്ചേക്കും. യുസി ന്യൂസില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള എഴുത്തുകാര്‍ക്കാണ് അവസരം. റെജിസ്റ്റര്‍ ചെയ്ത 30 ദിവസം കഴിയണം, 10 ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ടാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button