KeralaNews

കാലാവസ്ഥയിലെ വ്യതിയാനം- സംസ്ഥാനം ഗുരുതരമായ രീതിയിൽ കൊടും വരൾച്ചയിലേക്ക്

 

കേരളം ഗുരുതരമായ കാലാവസ്ഥ വ്യതിയാനത്തിലേക്കെന്ന് പഠനം. രൂക്ഷമായ വരള്‍ച്ച ജീവജാലങ്ങൾക്കുൾപ്പെടെ ഭീഷണിയാകും.മഴയും ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. അടിയന്തിരമായി പരിഹാരം കണ്ടെത്തിയില്ലെങ്കിൽ കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന ആഘാതങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നും വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു മഴ കൂടുതൽ കിട്ടുന്നുണ്ടെങ്കിലും കേരളത്തിലെ സമൃദ്ധമായ ജൈവവൈവിദ്ധ്യം നിലനിര്‍ത്താന്‍ കൂടുതല്‍ വെള്ളം ആവശ്യമാണ്.

കാലവർഷവും തുലാവര്ഷവും ഏകദേശം 39 ശതമാനത്തോളം കുറഞ്ഞു.കിട്ടുന്ന മഴയുടെ അളവും വര്‍ഷംതോറും കുറയുന്നു.മഴയുടെ അളവ് കുറയുന്നതിനനുസരിച്ചു കഴിഞ്ഞ 20 വർഷമായി അന്തരീക്ഷത്തിലെ താപനില ഇതുമൂലം കൂടി വരികയാണ്.അതുകൊണ്ടു തന്നെ പ്രകൃതിയും വെള്ളവും സംരക്ഷിക്കാന്‍ അടിയന്തിര നടപടിയെടുത്തില്ലെങ്കിൽ ജീവജാലങ്ങൾക്ക് പോലും ഭീഷണിയാകും  എന്നാണ് വിദഗ്ധർ പറയുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button