Kerala

വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം: ചെയര്‍മാന്‍ കൃഷ്ണദാസിനെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ അറസ്റ്റ് ചെയ്ത ചെയര്‍മാന്‍ പി കൃഷ്ണദാസിനെ വിയ്യൂര്‍ സബ്ജയിലിലേക്ക് മാറ്റി. അതേസമയം, കൃഷ്ണദാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.

കൃ്ഷ്ണദാസിനെ കൂടാതെ ലീഗല്‍ അഡ്വൈസര്‍ സുചിത്ര, പിആര്‍ഒ വത്സലകുമാരന്‍, അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ സുകുമാരന്‍, കായിക അധ്യാപകന്‍ ഗോവിന്ദന്‍കുട്ടി, എന്നിവരെയും റിമാന്‍ഡ് ചെയ്തിരുന്നു. ഇവരുടെ ജാമ്യാപേക്ഷ വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. തട്ടിക്കൊണ്ടുപോകല്‍, ഭീഷണിമുഴക്കല്‍ തുടങ്ങിയ ജാമ്യം ലഭിക്കാത്ത വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു.

തിങ്കളാഴ്ചയാണ് തൃശൂര്‍ റൂറല്‍ എസ് പിയുട നേതൃത്വത്തിലുള്ള സംഘം കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്തത്. ജിഷ്ണു പ്രണോയ് മരിക്കുന്നതിന് നാല് ദിവസം മുന്‍പാണ് ഒറ്റപ്പാലം ലക്കിടി ജവഹര്‍ലാല്‍ കോളേജിലെ രണ്ടാംവര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിയായ സഹീര്‍ ഷൗക്കത്തലിയെ കൃഷ്ണദാസ് ക്രൂരമായി മര്‍ദ്ദിച്ചത്.
കോളേജിനെതിരെ നീങ്ങിയതാണ് മര്‍ദ്ദനത്തിന് കാരണമായത്. അനധികൃത പണപ്പിരിവുകളെ കുറിച്ച് മുഖ്യമന്ത്രിക്കും, കേന്ദ്ര ആദായ നികുതി വകുപ്പിനും സഹീര്‍ പരാതി അയച്ചിരുന്നു.

ചെയര്‍മാന്റെ മുറിയില്‍ വെച്ചാണ് മര്‍ദ്ദിച്ചതെന്നാണ് പരാതി. മന്ത്രിക്ക് അയച്ച പരാതി പിന്‍വലിക്കുന്നതായി നിര്‍ബന്ധിച്ച് എഴുതിവാങ്ങുകയായിരുന്നു. ആവശ്യം സഹീര്‍ നിരാകരിച്ചതോടെയാണ് മര്‍ദ്ദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button