ന്യൂഡൽഹി: ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടനേട്ടത്തിന് പിന്നാലെ റാങ്കിങ്ങിൽ ചരിത്രമുന്നേറ്റവുമായി ഇന്ത്യൻ താരം പി.വി സിന്ധു. ലോകറാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്കാണ് സിന്ധു മുന്നേറിയിരിക്കുന്നത്. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ സ്പെയിനിന്റെ കരോലിന മാരിനെ സിന്ധു തോൽപ്പിച്ചിരുന്നു. ഈ വിജയമാണ് റാങ്കിംഗില്‍ മുന്നേറാന്‍ സിന്ധുവിനെ സഹായിച്ചത്. ചൈനീസ് തായ്പേയുടെ തായ് സു യിങാണ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്.
ഇന്ത്യന്‍ ഓപ്പണ്‍ ആരംഭിക്കുമ്പോള്‍ റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തായിരുന്നു സിന്ധു. ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധു കരോലിന മാരിനെ തകര്‍ത്തത്. കരിയറിലെ രണ്ടാം സൂപ്പര്‍ സീരീസ് കിരീടമായിരുന്നു സിന്ധു ഡൽഹിയിൽ നേടിയത്.
Post Your Comments