CinemaLatest NewsMovie SongsEntertainment

അനുഷ്‌കയുടെ കാരവാന്‍ പിടിച്ചെടുത്തു

ബാഹുബലിയുടെ വന്‍ വിജയത്തോടെ സൂപ്പര്‍താരമായി മാറിയ നടി അനുഷ്‌കയുടെ കാരവാന്‍ പിടിച്ചെടുത്തു. മതിയായ രേഖകള്‍ ഇല്ലാത്തതിനാലാണ് കാരവാന്‍ പിടിച്ചെടുത്തതെന്നു പോലീസ് പറയുന്നു. പൊള്ളാച്ചിയിലാണ് സംഭവം. തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങിനായി എത്തിയതായിരുന്നു താരം. പൊള്ളാച്ചിയിലും പരിസരത്തുമായാണ് ഷൂട്ടിങ്.

വാഹന പരിശോധനയ്ക്കിടയില്‍ അനുഷ്‌കയുടെ കാരവാന്‍ പരിശോധിച്ചപ്പോഴാണ് തിയായ രേഖകള്‍ ഒന്നുമില്ലാതെയാണ് കാരവാന്‍ ഓടിക്കുന്നതെന്ന് പൊലീസ് കണ്ടെത്തിയത്. എന്നാല്‍ പരിശോധന സമയത്ത് അനുഷ്‌ക വാനില്‍ ഉണ്ടായിരുന്നില്ല. ഷൂട്ടിങ് കഴിഞ്ഞ് താരം നേരത്തെ ഹോട്ടലില്‍ എത്തിയിരുന്നു.

അനുഷ്ക ഉപയോഗിക്കുന്ന കാരവാന്‍റെ ഉടമ ഇളങ്കോവനാണ്. അദ്ദേഹത്തെ പൊലീസ് ചോദ്യം ചെയ്ത് വരുന്നു. നീണ്ട കാലമായി ഈ വാഹനത്തിന് നികുതി അടച്ചില്ലെന്ന് ചോദ്യം ചെയ്യലില്‍ നിന്ന് വ്യക്തമായിട്ടുണ്ടെന്നും പോലീസ് പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button