Latest NewsNewsIndia

ഹണിമൂണ്‍ ആഘോഷത്തിനായി ബൈക്കില്‍ പുറപ്പട്ട ദമ്പതികള്‍ക്കു നേരെ അക്രമികള്‍ വെടിവെച്ചു : വെടിയേറ്റ് നവവരന്‍ മരിച്ചു

 

 

ചെന്നൈ: ഹണിമൂണ്‍ ആഘോഷത്തിനായി കശ്മീരിലേയ്ക്ക് ബൈക്കില്‍ പുറപ്പെട്ട നവദമ്പതിമാര്‍ക്കു നേരെ അജ്ഞാതസംഘം നടത്തിയ വെടിവെയ്പ്പില്‍ യുവാവ് കൊല്ലപ്പെട്ടു. ഡല്‍ഹിയില്‍ നിന്ന് ലേയിലേക്കുള്ള യാത്രയാണ് ദുരന്തത്തില്‍ കലാശിച്ചത്. യുപിയിലെ ദേശീയപാത 58-ല്‍ നടന്ന ആക്രമണത്തില്‍ 31-കാരനായ ആദിത്യ കുമാറാണ് കൊല്ലപ്പെട്ടത്. ഭാര്യ വിജയലക്ഷ്മി കൈകാലുകളില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ചെന്നൈ സ്വദേശികളായ ഇവര്‍ ജൂണ്‍ മൂന്നിനായിരുന്നു വിവാഹിതരായത്. ഇരുവരും ഐടി ജീവനക്കാരാണ്. ഡല്‍ഹിയില്‍ നിന്ന് ബൈക്ക് വാടകയ്ക്ക് എടുത്ത് ലേ, ലഡാക്കിലേക്ക് യാത്ര ആരംഭിച്ച ദമ്പതിമാര്‍ ആയിരംകിലോമീറ്ററോളം താണ്ടിയിരുന്നു. മറ്റൊരു ബൈക്കില്‍ ഇവര്‍ക്കൊപ്പം സുഹൃത്തായ ശ്യാമും യാത്രയില്‍ പങ്കെടുത്തിരുന്നു. മടക്കയാത്രയ്ക്കിടെയാണ് സംഭവം.

ബൈക്കിലെത്തിയ സംഘം ആദിത്യക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് വിജയലക്ഷ്മി പോലീസില്‍ മൊഴി നല്‍കി. അക്രമി ഹെല്‍മെറ്റ് കൊണ്ട് മുഖം മൂടിയിരുന്നു. സഹയാത്രികനായ ശ്യാം ശബ്ദമുണ്ടാക്കി ആളുകളെ വിളിച്ചുകൂട്ടിയപ്പോഴേക്കും അക്രമികള്‍ സ്ഥലം വിട്ടിരുന്നു.
മുസഫര്‍ നഗറിലുള്ള ഹോട്ടലുകളുടെയും വഴിയോര ക്യാമറകളുടെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. മോഷണശ്രമം ഒന്നുമുണ്ടായിട്ടില്ല എന്നും പോലീസ് നിരീക്ഷിക്കുന്നു.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button