Latest NewsNewsIndia

അച്ഛനെതിരെ വ്യാജ ലൈംഗിക ആരോപണം; ഒരു വര്‍ഷത്തിന് ശേഷം സത്യം പുറത്ത്

ചെന്നൈ: വീട്ടിൽ നിന്ന് മാറി നിൽക്കാനും അച്ഛന്റെ വഴക്ക് കേൾക്കാതിരിക്കാനും പെൺകുട്ടി കണ്ടെത്തിയ ഉപായം ആരെയും ഞെട്ടിക്കുന്നതാണ്. സ്വന്തം അച്ഛനും സഹോദരനുമെതിരെ ലൈംഗിക ആരോപണം ഉന്നയിക്കുക. ഒരു വർഷം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പെൺകുട്ടി സ്ക്രീസൊഫീനിയ എന്ന രോഗത്തിന്റെ അടിമയാണെന്ന് കണ്ടെത്തിയത്.

കഴിഞ്ഞ വർഷമാണ് ഞെട്ടിക്കുന്ന പരാതിയുമായി പെൺകുട്ടി രംഗത്ത് വന്നത്. പിതാവ് തന്നെ പതിവായി പീഡിപ്പിക്കാറുണ്ടെന്നും സഹോദരൻ തന്‍റെ നഗ്‌ന ദൃശ്യങ്ങൾ പകർത്താറുണ്ടെന്നുമാണ് പെൺകുട്ടി പരാതി നൽകിയത്. പരാതിയെ തുടർന്ന് പോക്സോ നിയമ പ്രകാരം പോലീസ് പെൺകുട്ടിയുടെ അച്ഛനും സഹോദരനുമെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്തു.

കേസ് ഹൈ കോടതിയിൽ എത്തിയപ്പോൾ പെൺകുട്ടിയുടെ പരാതി കണ്ട ജഡ്‌ജിക്ക് സംശയം തോന്നി. യാതൊരുവിധ അക്ഷര തെറ്റോ, വ്യാകരണപ്പിശകോ ഇല്ലാതെയാണ് പരാതി തയാറാക്കിയിരിക്കുന്നത്. ഇതേതുടർന്ന് ജഡ്‌ജി പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടു. കോടതിയിൽ എത്തിയ പെൺകുട്ടിക്ക് സ്വയം തയാറാക്കിയ പരാതി പോലും വായിക്കാൻ സാധിച്ചില്ല. ഇതോടെ സംശയം ഇരട്ടിച്ചു. കോടതി പെൺകുട്ടിയെ ഒരു മാനസികരോഗ വിദഗ്ധന്‍റെ പരിശോധനക്ക് വിധേയ ആക്കാന്‍ പോലീസിനോട് നിര്‍ദേശിച്ചു. പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്.

പഠിക്കാൻ മോശമായിരുന്ന പെൺകുട്ടിയെ പല തവണ സ്കൂൾ മാറേണ്ടിവന്നിട്ടുണ്ട്. ഇതിനെതുടർന്ന് പിതാവ് പെൺകുട്ടിയെ പലതവണ ശാസിച്ചിട്ടുമുണ്ട്. പിതാവിന്റെ ശാസനയിൽ നിന്ന് രക്ഷ നേടാനും അതോടൊപ്പം ഹോസ്റ്റലിൽ നിൽക്കാനും വേണ്ടിയാണ് പെൺകുട്ടി വ്യാജപരാതി നൽകിയത്.

സ്കൂളിൽ നിന്നും ഹെല്പ് ലൈൻ പ്രവർത്തകർ നൽകിയ മാതൃക പരാതി അതേപടി കോപ്പി അടിച്ചാണ് പെൺകുട്ടി പരാതി നൽകിയത്. ബുദ്ധി പരമായി പെൺകുട്ടി വളരെ താഴെ ആണെന്നും അതിനാൽ ചെയ്ത പ്രവർത്തിയുടെ അനന്തര ഫലം ചിന്തിക്കാതെയാണ് പെൺകുട്ടി പിതാവിനെതിരെ പരാതി നൽകിയതെന്നും കോടതി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button