KeralaLatest NewsNews

കഴിഞ്ഞ മുപ്പത് ദിവസത്തിനുള്ളിൽ കേരളത്തിൽ നിന്ന് കാണാതായ കുട്ടികളുടെ എണ്ണം ഞെട്ടിക്കുന്നത്

കോഴിക്കോട്: കേരളം കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരുടെ കേന്ദ്രമായി മാറിക്കഴിഞ്ഞെന്നു ഞെട്ടിക്കുന്ന റിപ്പോർട്ട്. കഴിഞ്ഞ മുപ്പത് ദിവസം കൊണ്ട് കേരളത്തില്‍ കാണാതായത് പതിനഞ്ച് വയസിന് താഴെയുള്ള 88 കുട്ടികള്‍ ആണെന്ന് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. കാണാതാവുന്നവരിൽ കൂടുതലും പെണ്‍കുട്ടികളും. കേന്ദ്ര സര്‍ക്കാര്‍ ഉദ്യമമായ ‘ ‘track the missing child’ എന്ന പ്രോജക്ടിന്റെ റിപ്പോർട്ട് ആണ് ഇത്.

ഇതോടെ കുട്ടികളിൽ ഭൂരിഭാഗം പേരെയും ട്രാക് ചെയ്തിട്ടുണ്ടെന്നും അറിയാൻ കഴിയുന്നു. റിപ്പോർട്ട് പ്രകാരം കുട്ടികളെ ഭിക്ഷാടനത്തിനും അനാശ്യാസത്തിനും ഉപയോഗിക്കുന്ന മാഫിയകൾക്ക് കേരളം വളക്കൂറുള്ള മണ്ണാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഡിജിപി ലോകനാഥ്‌ ബെഹ്‌റ സാക്ഷ്യപ്പെടുത്തുന്നത് കഴിഞ്ഞ ഒരുവർഷക്കാലം മാത്രം 867 കുട്ടികൾ കാണാതായിട്ടുണ്ടെന്നു പരാതി ലഭിച്ചു എന്നാണ്.

ഇതിൽ 567 കുട്ടികളെ കണ്ടെത്താൻ സാധിച്ചു. ഓഗസ്റ്റ് 2016-ജൂലൈ 2017 കാലഘട്ടത്തിലായിരുന്നു ഈ മിസ്സിംഗ്. കേരളത്തിൽ രക്ഷിതാക്കൾക്ക് ഭീതിയുണർത്തുന്നതാണ് ഈ റിപ്പോർട്ട്. കുട്ടികളെ ട്രാക്ക് ചെയ്യാൻ വളരെ എളുപ്പം സാധിക്കുമെന്നുള്ളതുകൊണ്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കുട്ടികൾക്ക് ആധാർ കാർഡ് നിർബന്ധമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button