Latest NewsInternationalGulf

ഒമാനിൽ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി

സുഹാർ ; ഒമാനിൽ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി. ശിനാസിലെ താമസ സ്ഥലത്തുവെച്ച് കഴിഞ്ഞ വെള്ളാഴ്ച കാണാതായ തൃശൂര്‍ വെള്ളറക്കാട് സ്വദേശി യൂസുഫിനെയാണ് കണ്ടെത്തിയത്.  സുഹാര്‍ പോലീസ് സ്റ്റേഷനിൽ യൂസുഫ് ഉള്ളതായി ഇന്നലെയാണ് വിവരം ലഭിച്ചത്. റോഡരികില്‍ ക്ഷീണിതനായി കാണപ്പെട്ട യൂസുഫിനെ പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സ ലഭ്യമാക്കി. ശേഷം സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ  മുറിയിലുള്ളവര്‍ ഉണര്‍ന്നപ്പോള്‍ യൂസുഫിനെ കാണാതാവുകയായിരുന്നു.

മാനസിക രോഗം മൂലം മരുന്ന് കഴിക്കുന്ന യൂസുഫിനെ കഴിഞ്ഞ ആഴ്ച നാട്ടിലേക്ക് കയറ്റി അയക്കാന്‍ സുഹൃത്തുക്കൾ വിമാനത്താവളത്തിൽ എത്തിയെങ്കിലും സംശയം തോന്നിയ ഇമിഗ്രേഷന്‍ അധികൃതര്‍ ഇവരെ തിരിച്ചയച്ചു. തുടർന്ന് ഇയാൾക്ക് സുഹാര്‍ ആശുപത്രിയില്‍ മാനസികരോഗ വിദഗ്ധന്റെ ചികിത്സ ലഭ്യമാക്കുകയും മരുന്ന് കഴിച്ച് അഞ്ച് ദിവസത്തിന് ശേഷം നാട്ടിലേക്ക് കയറ്റി അയക്കാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുകയും ചെയ്തു. യൂസുഫിന്റെ യാത്രാ ചിലവ് സാന്ത്വനം ക്യാബിനറ്റ് വഹിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button