KeralaLatest NewsNews

ശ്രീനിയാണ് താരം : കരി ഓയിലല്ല സള്‍ഫ്യൂറിക് ആസിഡ് ഒഴിച്ചാലും നിലപാടില്‍ മാറ്റമില്ലെന്ന് പരിഹസിച്ച് അഡ്വ.ജയശങ്കറിന്റെ പോസ്റ്റ് വൈറല്‍

 

കൊച്ചി : ശ്രീനിയാണ് താരം. കരി ഓയിലല്ല സള്‍ഫ്യൂറിക് ആസിഡ് ഒഴിച്ചാലും നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് പരിഹസിച്ച് അഡ്വ.ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.

ദിലീപിനെ അനുകൂലിച്ചുള്ള ശ്രീനിവാസന്റെ പ്രസ്്താവന പലര്‍ക്കും അപ്രതീക്ഷിതമൊന്നുമായിരുന്നില്ല. അദ്ദേഹത്തിന്റെ മുന്‍നിലപാടിന്റെ ആവര്‍ത്തനമായിരുന്നു അത്. എങ്കിലും ആ വാക്കുകള്‍ക്ക് നേരിടേണ്ടിവന്നത് വന്‍ എതിര്‍പ്പായിരുന്നു. സോഷ്യല്‍മീഡിയയിലും അതിന് ട്രോളുകള്‍ ഉണ്ടായി.ശ്രീനിവാസന്റ വാക്കുകള്‍ പിന്നീ്ട് ദിലീപ് അനുകൂല ക്യാമ്പിന് ആയുധവുമായി.

സ്വന്തം നാടായ തലശ്ശേരിയില്‍ പോലും അദ്ദേഹത്തിന് ഈ പ്രസ്താവനയുടെ പേരില്‍ എതിര്‍പ്പുണ്ടായെന്നാണ് തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രസ്താവന ഉണ്ടായ പിറ്റേന്നു തന്നെ അദ്ദേഹത്തിന്റെ വസതിയില്‍ അജ്ഞാതര്‍ കരി ഓയില്‍ ഒഴിച്ചു. അതിനെ പതിവു നര്‍മ്മത്തോടെ അദ്ദേഹം നേരിട്ടെങ്കെലും സമൂഹത്തില്‍ അതുണ്ടാക്കിയ പ്രതിഷേധം ഇനിയും അണഞ്ഞിട്ടില്ല എന്നാണ് സൂചന.

അഡ്വക്കേറ്റ് ജയശങ്കറിന്റൈ പുതിയ പോസ്റ്റിന്റേയും വിഷയം അതുതന്നെയാണ്. ഉദയനാണു താരമെന്ന ശ്രീനിവാസന്‍ ചിത്രത്തിന്റെ മോഡലില്‍ അദ്ദേഹം ഒരു ഹാഷ് ടാഗ് കാംപെയിനും തുടങ്ങിരിക്കുന്നു. ശ്രീനിയാണ് താരം. അദ്ദേഹം പറയുന്നു.

സാമ്രാജ്യത്വമോ ഫാസിസമോ താലിബാനിസമോ പോലെയല്ല, സിനിമയിലെ മാഫിയാ സംസ്‌കാരം. അത് വേറെ സെറ്റപ്പാണ്. സൂക്ഷിച്ചും കണ്ടും നിന്നില്ലെങ്കില്‍ വിവരമറിയും.

ഡോണള്‍ഡ് ട്രംപിനെ വിമര്‍ശിക്കാം, നരേന്ദ്ര മോദിയെ അപലപിക്കാം, പിണറായി വിജയനെ കുറ്റപ്പെടുത്താം. ഒരു കുഴപ്പവുമില്ല. ജനാധിപത്യ സമ്പ്രദായത്തില്‍ അതൊക്കെ അനുവദനീയമാണ്. പക്ഷേ, ദിലീപിനെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത്. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തത് തെറ്റായിപ്പോയെന്ന് പറയാനേ പാടില്ല.

സബ്ജയിലില്‍ ഓണക്കോടിയുമായി പോകുന്നതില്‍ തെറ്റില്ല. ജാമ്യം നിഷേധിച്ച ജഡ്ജിയെ വിമര്‍ശിക്കാനും വിരോധമില്ല. അത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. കരിഓയിലല്ല, സള്‍ഫ്യൂറിക് ആസിഡ് ഒഴിച്ചാലും നിലപാടില്‍ മാറ്റമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button