Latest NewsNews

മോദിയെ കളിയാക്കുന്നവര്‍ക്ക് കണ്ണന്താനത്തിന്‍റെ മറുപടി

തിരുവനന്തപുരം: പ്രധാനമത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ശുചീകരണ പരിപാടികളിൽ പങ്കെടുക്കുന്നതിനെ പരിഹസിക്കുന്നവർക്കു ചുട്ട മറുപടിയുമായി ടൂറിസം സഹ മന്ത്രി അൽഫോൺസ് കണ്ണന്താനം.ശുചിത്വ മിഷൻ ,കക്കൂസ് നിർമ്മാണം ,ഭവന നിർമ്മാണം , വിദ്യാഭ്യാസ സഹായം തുടങ്ങിയ പദ്ധതികളെക്കുറിച്ച് തുടർന്നും പറയുമെന്നും അദ്ദേഹം അറിയിച്ചു.

പരിഹസിക്കുന്നവർക്ക് അത് ഇനിയും തുടരാം . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹൃദയത്തില്‍ വലിയ സ്ഥാനമുള്ളത് പാവപ്പെട്ട ജനങ്ങൾക്കാണ്. അവരുടെ ഉന്നമനത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കണ്ണന്താനം പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button