Uncategorized

തോക്ക് സ്വാമിയുടെ വിചിത്ര ആവശ്യം കേട്ട് ഗൗരവക്കാരനായ മുഖ്യമന്ത്രി പിണറായി വിജയന് ചിരി അടക്കാനായില്ല

 

തിരുവനന്തപുരം: തോക്ക് സ്വാമി എന്നറിയപ്പെടുന്ന സ്വാമി ഹിമവല്‍ ഭദ്രാനന്ദ എന്നും വിവാദങ്ങളുടെ തോഴനാണ്. ആരെയും രസിപ്പിക്കുന്ന തന്റെ ആ പതിവ് ശൈലി തോക്ക് സ്വാമി തുടര്‍ന്നുപോരുന്നു. ഇത്തവണ മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും ചിരിക്കാന്‍ വക നല്‍കിയിരിക്കുന്നത് തീര്‍ത്ഥാടനത്തിന് ഹൈന്ദവര്‍ക്കും സബ്‌സിഡി നല്‍കണം എന്ന ആവശ്യം ഉന്നയിച്ചാണ്

ജെറൂസലേമിലും മക്ക-മദീനയിലും വിശ്വാസികള്‍ക്ക് തീര്‍ത്ഥാടനത്തിന് സബ്‌സിഡി നല്‍കുന്നതുപോലെ ഹൈന്ദവര്‍ക്കായി കൈലാസ്-മാനസസരോവര്‍ യാത്രയ്ക്ക് കേരള സര്‍ക്കാര്‍ സബ്‌സിഡി നല്‍കണമന്നാണ് തോക്കുസ്വാമിയുടെ പ്രധാന ആവശ്യം.

കഴിഞ്ഞ യു.പി മുഖ്യമന്ത്രി ശ്രീ അഖിലേഷ് യാദവിന്റെ സര്‍ക്കാര്‍ കൈലാസ് മാനസരോവര്‍ യാത്രയ്ക്ക് പോകുന്ന തീര്‍ത്ഥാടകര്‍ക്ക് 25,000 രൂപ സബ്‌സിഡിയില്‍ നിന്നും 50,000 രൂപയാക്കി ഉയര്‍ത്തിയിരുന്നു. എന്നാല്‍, യു.പി മുഖ്യമന്ത്രിയായി ശ്രീ യോഗി ആദിത്യനാഥ് അധികാരമേറ്റപ്പോള്‍ ഒരാള്‍ക്ക് കൈലാസ് മാനസരോവര്‍ യാത്രക്ക് ഒരുലക്ഷം രൂപ സബ്‌സിഡിയാക്കി വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഉത്തരാഖണ്ഡിലെ ലിപുലേ പാസിലൂടെ ട്രക്കിങ് ഉള്‍പ്പെയുള്ള മാനസരോവര്‍ യാത്രയുടെ സീസണ്‍ ജൂണ്‍ 12 മുതല്‍ സെപ്റ്റംബര്‍ 8 വരെ രണ്ട് റൂട്ടുകളിലൂടെയാണ് നടക്കുന്നത്. യാത്രയ്ക്ക് ഒരാള്‍ക്ക് 1.6 ലക്ഷം രൂപയാണ് ചെലവ് വരുന്നത്.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തീര്‍ത്ഥാടകര്‍ക്കായി മാനസരോവര്‍ ഭവന്‍ അവിടെ നിര്‍മ്മിക്കുമെന്ന് വ്യക്തമാക്കിയപോലെ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനും കേരള സര്‍ക്കാരിന്റെ ഭാഗമായി ‘ദൈവത്തിന്റെ സ്വന്തം ഭവനം’ എന്ന തരത്തില്‍ തീര്‍ത്ഥാടകര്‍ക്കായി ഒരു ഭവനം അവിടെ നിര്‍മ്മിക്കണം.
ദൈവത്തിന്റെ സ്വന്തം ഭവനത്തിലൂടെ മറുനാട്ടില്‍ നിന്നും കൈലാസത്തില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ദൈവത്തിന്റെ സ്വന്തം നാട്ടിലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം, ഗുരുവായൂര്‍ ക്ഷേത്രം, ശബരിമല ക്ഷേത്രം അടക്കമുള്ള നമ്മുടെ ക്ഷേത്രങ്ങളുടെ മഹത്വങ്ങളും അറിയാന്‍ കഴിഞ്ഞാല്‍ അത് കേരളത്തിലോട്ടുള്ള പില്‍ഗ്രിമേജ് ടൂറിസത്തെ വികസിപ്പിക്കാന്‍ സഹായമാകുമെന്ന കാര്യത്തെ കുറിച്ച് പഠിക്കാന്‍ ദേവസ്വം ബോര്‍ഡ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ മുന്‍കൈയെടുക്കണം. കേരള സര്‍ക്കാര്‍ തീര്‍ത്ഥാടകര്‍ക്കായി സബ്‌സിഡി ഇനത്തില്‍ ചിലവഴിക്കുന്ന തുക ഭാവിയില്‍ സര്‍ക്കാരിന് തന്നെ ടൂറിസത്തിലൂടെ തിരിച്ചുപിടിക്കാനും സാധിക്കും.

തീര്‍ത്ഥാടന സബ്‌സിഡിയുടെ പേരില്‍ മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന പല പ്രസംഗങ്ങളും പ്രചാരണങ്ങളും നാട്ടില്‍ പ്രചരിക്കുന്നുണ്ട്, മാറിമാറി വരുന്ന സര്‍ക്കാറുകള്‍ ഹൈന്ദവരെ അവഗണിച്ചുകൊണ്ട് പ്രീണനം നടത്തുന്നുവെന്ന ദുഷ്‌പേരും അതോടൊപ്പം വര്‍ദ്ധിക്കുകയാണ്. എന്നാല്‍, കേരളം ഭരിക്കുന്ന ഇടതു സര്‍ക്കാര്‍ എല്ലാ മതങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കുന്നവരാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം സര്‍ക്കാരിന്റേത് മാത്രമാണ്.

മറ്റുള്ള മതവിശ്വാസികള്‍ക്ക് ലഭിക്കുന്ന തീര്‍ത്ഥാടന സബ്‌സിഡി ഹൈന്ദവര്‍ക്കും ലഭിച്ചാല്‍ കേരളത്തിന്റെ മതസൗഹാര്‍ദ്ദ പാരമ്പര്യം ഉജ്വലമെന്ന രാഷ്ട്രപതി ഡോ. രാം നാഥ് കോവിന്ദ്ജിയുടെ വാക്കിന് കൂടുതല്‍ വിശ്വസ്തത ലഭിക്കുമെന്നും സ്വാമി ഭദ്രാനന്ദ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button