KeralaLatest NewsNews

ശബരിമല ഉള്‍പ്പെടെയുള്ള തീര്‍ഥാടക – വികസന പദ്ധതികളെ കുറിച്ച് കണ്ണന്താനത്തിന് പറയാനുള്ളത്

പത്തനംതിട്ട : ശബരിമല വിമാനത്താവളം യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്രം വേണ്ടത് ചെയ്യുമെന്ന് കേന്ദ്ര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. എരുമേലിയിലെ നിര്‍ദിഷ്ട സ്ഥലത്തിന്റെ പേരിലുള്ള കേസ് തീര്‍പ്പാക്കണം. വിധി വരട്ടെ എന്നാണ് ബിലിവേഴ്സ് ചര്‍ച്ചിന്റെയും നിലപാട്. ശബരി റെയില്‍വേയുടെ കാര്യവും ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും കണ്ണന്താനം പറഞ്ഞു. വിനോദസഞ്ചാരസാധ്യതകള്‍കൂടി പരിഗണിച്ച് വേറെയും തീര്‍ഥാടകസര്‍ക്യൂട്ടുകള്‍ പ്രഖ്യാപിക്കും. പ്രസ് ക്ളബ് സംഘടിപ്പിക്കുന്ന ശബരിമല സുഖദര്‍ശനം സംവാദ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശബരിമലതീര്‍ഥാടകരുടെ യാത്രാസൗകര്യം ഉള്‍പ്പെടെ അടിസ്ഥാനസൗകര്യം കാലാനുസൃതമായി മെച്ചപ്പെടേണ്ടതുണ്ട്. ചെറുവള്ളി കേന്ദ്രമാക്കി വിഭാവനംചെയ്ത വിമാനത്താവളം തീര്‍ഥാടകര്‍ക്കു പ്രയോജനപ്പെടുന്നതാണ്. നിര്‍ദിഷ്ട വിമാനത്താവളം ഒരിക്കലും നഷ്ടത്തിലാകില്ല. തീര്‍ഥാടനകാലത്തു മാത്രമല്ല, പ്രവാസികളേറെയുള്ള പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ആളുകള്‍ക്കും ഇതു പ്രയോജനപ്പെടും. ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കുന്നതില്‍ കേന്ദ്രമാണ് തടസ്സമെങ്കില്‍ അക്കാര്യം ചര്‍ച്ച ചെയ്യാം.

അതല്ലെങ്കില്‍ പുതിയ നിര്‍ദേശം സമര്‍പ്പിക്കണം. ശബരിമല, ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം എന്നിവ ഉള്‍പ്പെടുത്തി തീര്‍ഥാടക സര്‍ക്യൂട്ട് പദ്ധതിക്ക് 100 കോടി രൂപയുടെ അംഗീകാരമായെന്നും കണ്ണന്താനം പറഞ്ഞു. ശബരിമലയെ ദേശീയ തീര്‍ഥാടനകേന്ദ്രമാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കില്‍ പരിഹരിക്കാന്‍ ശ്രമിക്കും. ശബരിമലയിലെ എല്ലാ വികസനകാര്യത്തിലും വനംവകുപ്പ് തടസ്സവാദം ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ല. അടിസ്ഥാനസൗകര്യങ്ങള്‍ ഉണ്ടാകണം.

വനമേഖലയായതിനാല്‍ ഒരു ഇഷ്ടികപോലും വയ്ക്കരുതെന്ന നിലപാടു ശരിയല്ല. മാസ്റ്റര്‍പ്ലാനുമായി ബന്ധപ്പെട്ടു തര്‍ക്കമുണ്ടെങ്കില്‍ സംസ്ഥാനസര്‍ക്കാര്‍ മുന്‍കൈയെടുത്തു പരിഹരിക്കണം. അടിസ്ഥാനവികസനത്തിനായുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് പരിസ്ഥിതിമന്ത്രാലയത്തിന്റെ അനുമതി ആവശ്യമെങ്കില്‍ ഇക്കാര്യം ചര്‍ച്ചചെയ്യാനും താന്‍ തയ്യാറാണ്. സംസ്ഥാനം തന്നോട് ആവശ്യപ്പെട്ടാല്‍മാത്രംമതി. തീര്‍ഥാടനവുമായി ബന്ധപ്പെട്ട് റെയില്‍വേ സ്റ്റേഷനുകള്‍ വികസിപ്പിക്കാന്‍ വിനോദസഞ്ചാരവകുപ്പിനു കഴിയും. ഇത്തരത്തില്‍ പദ്ധതി നല്‍കിയാല്‍ പരിഗണിക്കുമെന്നും കണ്ണന്താനം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button