KeralaLatest NewsNews

കെപിസിസി ഭാരവാഹി പട്ടികയെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ തെറ്റെന്ന് ഹസന്‍

തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടികയെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ തെറ്റെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്‍. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം കെപിസിസി ഭാരവാഹി പട്ടിക സംബന്ധിച്ച വിഷയത്തില്‍ ഹൈക്കമാന്‍ഡിനെ വെല്ലുവിളിക്കുകയാണെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കു എതിരെയാണ് ഹസന്‍ രംഗത്തു വന്നത്. കേരളത്തിലെ പുതിയ കെപിസിസി പട്ടികയില്‍ മാറ്റം വരുത്താനുള്ള അധികാരം ഹൈക്കമാന്‍ഡിനുണ്ട്. ഇതു സംബന്ധിച്ച സുപ്രധാന തീരുമാനം ഉടന്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നു ഹസന്‍ പറഞ്ഞു.

സര്‍ക്കാര്‍ വീണ്ടും സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോട്ടിനെക്കുറിച്ച് നിയമോപദേശം തേടുകയാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു തലയില്‍ മുണ്ടിട്ട് മാത്രമേ മാധ്യമങ്ങളെ കാണാന്‍ വരാന്‍ സാധിക്കൂ എന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button