Latest NewsNewsInternational

ഉത്തര കൊറിയയുടെ അണ്വായുധ ഭീഷണി വെറുതെയെന്ന് തെളിയുന്നു

വാഷിങ്ടണ്‍: അണ്വായുധങ്ങളുമായി അയല്‍രാജ്യങ്ങള്‍ക്കു ഭീഷണി മുഴക്കുന്ന ഉത്തര കൊറിയയുടേത് വെറും ജ്വല്‍പ്പനങ്ങള്‍ മാത്രം. ഉത്തര കൊറിയ ഇപ്പോഴും ഉപയോഗിയ്ക്കുന്നത് രണ്ടാംലോക മഹായുദ്ധക്കാലത്തെ ട്രക്കുകള്‍. ഇതോടെ ഉത്തര കൊറിയ യുദ്ധ സാങ്കേതികവിദ്യയില്‍ ഏറെ പിന്നിലാണെന്നാണ് റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ടിന്റെ പിന്നില്‍ ഉത്തര കൊറിയന്‍ യാത്രയ്ക്കിടെ ഒരു വിനോദസഞ്ചാരി എടുത്ത ചിത്രങ്ങളാണു ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

പട്ടാള ട്രക്കുകളാണു ഫോട്ടോഗ്രാഫറെ ഏറെ ആകര്‍ഷിച്ചത്. രണ്ടാം ലോകയുദ്ധത്തില്‍ ഉപയോഗിച്ച സാങ്കേതികവിദ്യയിലാണ് ഇവ ഓടുന്നത്. പ്രത്യേക ലിവര്‍ കറക്കിവേണം പല ട്രക്കുകളും സ്റ്റാര്‍ട്ട് ചെയ്യാന്‍. ഇത്തരം വാഹനങ്ങള്‍ കേരളത്തില്‍ പഴമക്കാരുടെ മനസില്‍മാത്രമാണ് ഉള്ളത്.

പൊതുവഴിയില്‍ കിടന്നുറങ്ങുന്ന പട്ടാളക്കാരും ചിത്രത്തിലുണ്ട്. ഇത്തരം വാഹനങ്ങളില്‍ പട്ടാളക്കാരെ കുത്തിനിറച്ചാണു കൊണ്ടുപോകുന്നത്. വസ്ത്രധാരണത്തിലും പ്രത്യേകതയുണ്ട്. ഒരു പട്ടാളക്കാരി യൂണിഫോമിനൊപ്പം അണിഞ്ഞിരുന്നത് ഹൈഹീല്‍ഡ് ഷൂസ്. ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്താലും അവ വീണ്ടും തിരിച്ചെടുക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയുള്ള ക്യാമറാ ഉപയോഗിച്ചാണു ചിത്രം പകര്‍ത്തിയത്.

ഉത്തര കൊറിയയിലെ നിയന്ത്രണങ്ങള്‍ മറികടന്നാണ് അദ്ദേഹം ചിത്രമെടുത്തത്. തന്റെ ഗൈഡ് ”ഉദാര മനസ്‌കനായി”രുന്നെന്നും ഫോട്ടോഗ്രാഫര്‍ കുറിച്ചു. എന്നാല്‍, പേര് വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായിട്ടില്ല.

രണ്ട് മെമ്മറി കാര്‍ഡുകള്‍ ക്യാമറയില്‍ രഹസ്യമായി ഘടിപ്പിച്ചിരുന്നു. എന്നാല്‍, സാങ്കേതികവിദ്യയുടെ പേരില്‍ ഉത്തര കൊറിയന്‍ സേനയെ വിലകുറച്ചുകാണേണ്ടെന്നാണു ബ്രിട്ടീഷ് പ്രതിരോധ വിദഗ്ധന്‍ മാല്‍ക്കം ചാമേഴ്‌സ് അറിയിച്ചു. ഉത്തര കൊറിയന്‍ സൈനികര്‍ ഗറില്ല യുദ്ധത്തിലെ വൈദഗ്ധ്യം കുറച്ചുകാണേണ്ട. അതിര്‍ത്തി കടന്നെത്തുന്നവരെ നേരിടാന്‍ ഇവര്‍ക്കു കഴിമെന്നാണ് അദ്ദേഹം പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button