KeralaLatest NewsNews

നല്ലകാര്യത്തിനായി മുടി മുറിച്ച അവതാരകയ്ക്ക് മുഖ്യമന്ത്രിയുടെ പ്രശംസ

കണ്ണൂര്‍: രോഗികള്‍ക്ക് വിഗ്ഗ് നിര്‍മ്മിച്ചു നല്‍കുന്ന സംഘടനയ്ക്കായി മുടി മുറിച്ച് നൽകിയ അവതാരകയ്ക്ക് മുഖ്യമന്ത്രിയുടെ പ്രശംസ. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്തെ ചിറക്കുനിയിൽ നടന്ന കുടിവെള്ള പദ്ധതി നിർമാണോദ്ഘാടനച്ചടങ്ങിലാണു സംഭവം. കണ്ണൂർ ചാല ചിന്മയ സ്കൂൾ അധ്യാപികയായ ആനന്ദജ്യോതിയാണ് മുടി പറ്റെ വെട്ടിയ നിലയിൽ വന്നത്. സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ‘എന്റെ തലമുടി കണ്ട് ഞാനൊരു ആണാണെന്നു വിചാരിക്കരുത്. രോഗികൾക്കു വിഗ് നിർമിച്ചു നൽകുന്നൊരു സംഘടനയ്ക്കു സംഭാവന ചെയ്യാനാണു മുടി മുറിച്ചതെന്ന് ജ്യോതി വ്യക്തമാക്കി.

ഉദ്ഘാട പ്രസംഗത്തിനായി എഴുന്നേറ്റ മുഖ്യമന്ത്രി ആദ്യം ചെയ്തത് ജ്യോതിയെ അഭിനന്ദിക്കുകയായിരുന്നു. നിങ്ങള്‍ക്കും ഇങ്ങനെ ചെയ്യാവുന്നതാണ്. രോഗം മൂലം മുടി കൊഴിഞ്ഞു പോയവര്‍ക്ക് ആശ്വാസമാകുന്നതാണ് ഇത്തരം പ്രവര്‍ത്തികളെന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button