Latest NewsIndiaNews

സിഖ് വിദ്യാര്‍ഥിക്ക് നേരെ അക്രമം; സുഷമാ സ്വരാജ് റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി: വാഷിങ്ടണ്ണില്‍ സിഖ് വിദ്യാര്‍ഥി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമേരിക്കയിലെ ഇന്ത്യന്‍ എംബസിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. 14 വയസ്സുള്ള സിഖ് വിദ്യാര്‍ഥിയെ ഇന്ത്യക്കാരനെന്ന് ആരോപിച്ച് സഹപാഠിയും പിതാവും ചേർന്ന് മർദ്ദിക്കുകയായിരുന്നു. വാര്‍ത്ത താന്‍ കണ്ടിരുന്നെന്നും പ്രശ്നത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുഷമ അറിയിച്ചു. ട്വിറ്ററിലൂടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button