KeralaLatest NewsNews

ചെന്നിത്തല തന്നോട് ആവശ്യപ്പെട്ട കാര്യം വെളിപ്പെടുത്തി വീണ്ടും സരിത

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പുറത്തുവന്നതിനു പിന്നാലെ ചെന്നിത്തലയ്‌ക്കെതിരെ ആരോപണവുമായി സരിതാ നായർ. ഉമ്മൻ ചാണ്ടിക്കെതിരെ എന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ അത് പുറത്തു വിടണമെന്ന് രമേശ് ചെന്നിത്തല തന്നോടാവശ്യപ്പെട്ടതായി സരിത നായർ വെളിപ്പെടുത്തി. കൂടാതെ തെളിവുകൾ തന്നെയും ഏൽപ്പിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

ജോയ് എന്ന അഭിഭാഷകന്റെ ഫോണില്‍ നിന്ന് ആണ് രമേശ് ചെന്നിത്തല തന്നെ വിളിച്ചത്. മാത്രമല്ല തെരഞ്ഞെടുപ്പ് സമയത്തെ സ്ഥാനാർഥി നിർണ്ണയ സമയത്ത് ഇത് പരസ്യപ്പെടുത്താനും ചെന്നിത്തല ആവശ്യപ്പെട്ടു. പ്രതീഷ് ചാക്കോയെ ചെന്നിത്തല പറഞ്ഞതിന് പ്രകാരം ദില്ലിയില്‍ പോയി കണ്ടിട്ടുണ്ടെന്നും സരിത വ്യക്തമാക്കി. ഇതോടെ കോൺഗ്രസ്സിനുള്ളിലെ ഗ്രൂപ്പ് തർക്കം കൂടുതൽ വഷളാകുമെന്നാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button