Latest NewsKerala

അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ തന്നെ നൽകണമെന്ന് ജിഷയുടെ അമ്മ

കൊച്ചി ; അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ തന്നെ നൽകണമെന്നും വിധി എല്ലാവർക്കും പാഠമാകണമെന്നും ജിഷയുടെ അമ്മ രാജേശ്വരി പറഞ്ഞു. രാവിലെ 11 മണിക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി അനില്‍കുമാറാണ് സുപ്രധാന വിധിപ്രസ്താവിക്കുക.അസം സ്വദേശിയായ അമീര്‍ ഉള്‍ ഇസ്ലാമാണ് കേസിലെ ഏക പ്രതി.

2016 ഏപ്രില്‍ 28 നു പെരുമ്പാവൂര്‍ ഇരിങ്ങോള്‍ കനാല്‍പുറമ്പോക്കിലെ വീട്ടില്‍ ജിഷയെ അസം സ്വദേശിയായ പ്രതി കൊലപ്പെടുത്തിയെന്നാണ് കേസ്. ജിഷയെ ഇയാള്‍ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഒന്നരമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘാംഗങ്ങള്‍, പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍, ഫോറന്‍സിക്, ഡി.എന്‍.എ. വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെടെ 104 സാക്ഷികളെ വിസ്തരിച്ചു.

ഇതില്‍ 15 പേര്‍ ഇതരസംസ്ഥാന തൊഴിലാളികളാണ്. വിചാരണവേളയില്‍ ജിഷയുടെ മാതാവ് രാജേശ്വരി പ്രതിഭാഗം വക്കീലിനെതിരേ കോടതി മുറിയില്‍ ബഹളംവച്ചിരുന്നു. കാക്കനാട് ജയിലില്‍ കഴിയുന്ന അമീര്‍ ഉള്‍ ഇസ്ലാമിനെ ഇന്നു രാവിലെ 10.30 ന് കോടതിയില്‍ എത്തിക്കും. ജിഷയുടെ മാതാവ് രാജേശ്വരിയും സഹോദരി ദീപയും വിധികേള്‍ക്കാനെത്തുമെന്നു സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button