Latest NewsNewsIndia

ഒറ്റക്കയറില്‍ 18 കാരനും 16 കാരിയും തൂങ്ങിമരിച്ചു: ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത് ഇങ്ങനെ

ബംഗലൂരു•കമിതാക്കളായ 18 കാരനേയും 16 കാരിയേയും ഒരേ കയറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക ചിക്‌ബെല്ലാപുരയിലാണ് നടുക്കുന്ന സംഭവം. ചൊവ്വാഴ്ച രാവിലെയാണ് പെദനഹള്ളി സ്വദേശികളായ ഇരുവരെയും ഒഴിഞ്ഞ പറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 18 കാരനായ പ്ലസ് ടു വിദ്യാര്‍ത്ഥി ഗിരീഷും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 16 കാരി ഗാനവിയുമാണ് മരിച്ചത്.

പതിവുപോലെ ഗൗരിബിദനൂറിലുള്ള സ്‌കൂളിലേക്ക് പോകുന്ന രീതിയില്‍ വീട്ടില്‍ നിന്നിറങ്ങിയ ഇവരെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇക്കാര്യം ഇരുവരുടെയും വീട്ടില്‍ അറിഞ്ഞതോടെ ഇരുവീട്ടുകാരും കുട്ടികളെ ശാസിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയത്. മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പും ഇവരുടെ ബാഗുകളും ലഭിച്ചിട്ടുണ്ട്.

തങ്ങളെ പിരിക്കരുതെന്നും ഒരുമിച്ച് സംസ്‌കരിക്കണമെന്നും ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കുന്നു. സോറിയെന്നും കത്തില്‍ കുറിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഇവരുടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button