LalisamLife History

മോഹന്‍ലാല്‍ മോഹന്‍ലാലായി എത്തിയ ചിത്രം!

മോഹന്‍ലാല്‍ എന്ന പേരില്‍ ലാലിന്റെ ആരാധകരായ രണ്ടു പേരുടെ ജീവിതം പറയുന്ന ചിത്രം ഒരുങ്ങുകയാണ്. ഇന്ദ്രജിത്തും മഞ്ജു വാര്യരും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നില്ല. എന്നാല്‍ മോഹന്‍ലാല്‍ മോഹന്‍ലാല്‍ എന്ന കഥാപാത്രമായി എത്തിയ ഒരു ചിത്രമുണ്ട്.

മോഹന്‍ലാല്‍ മോഹന്‍ലാലായി തന്നെ അഭിനയിച്ച സിനിമയാണ് ‘മനു അങ്കിള്‍’. കഴിച്ച ആഹാരത്തിന്‍റെ പണം കൊടുക്കാന്‍ ഇല്ലാതെ മനു അങ്കിളിലെ കുട്ടി കഥാപാത്രങ്ങള്‍ ഒരു ഹോട്ടലില്‍ അകപ്പെട്ടു പോകുമ്പോള്‍ അവരെ രക്ഷിക്കാന്‍ മോഹന്‍ലാല്‍ എന്ന നടനാണ് അവതരിക്കുന്നത്. താടി നല്ല പോലെ വളര്‍ത്തിയിരിക്കുന്ന മോഹന്‍ലാല്‍ തലയില്‍ ഒരു തൊപ്പി വെച്ചിട്ടുണ്ട് മോഹന്‍ലാലിനെ കുട്ടികള്‍ക്ക് തിരിച്ചു അറിയാന്‍ സാധിക്കുന്നില്ല.

“നിങ്ങള്‍ ആരാണ് “? എന്ന് കുട്ടികള്‍ ചോദിക്കുമ്പോള്‍ തലയിലെ തൊപ്പി മാറ്റി “ഞാന്‍ മോഹന്‍ലാല്‍ “എന്ന് വളരെ വിനയത്തോടെ പറയുന്ന ഈ കഥാപാത്രത്തെ ആരും മറക്കാനിടയില്ല.

ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസ് നിർമ്മിച്ച് ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് മനു അങ്കിൾ. ഡെന്നിസ് ജോസഫിന്റെ കഥയ്ക്കു ഷിബു ചക്രവർത്തിയാണ് തിരക്കഥയും സംഭാഷണവുമെഴുതിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button