Latest NewsIndiaNews

മുത്തലാഖ് ബില്‍ സ്ത്രീ വിരുദ്ധമാണെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് : ശരി അത് നിയമത്തിന് എതിര്

 

ന്യൂഡല്‍ഹി : കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയ മുത്തലാഖ് ബില്‍ സ്ത്രീ വിരുദ്ധമാണെന്നും ബില്‍ പിന്‍വലിക്കണമെന്നും മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് അംഗം സജാദ് നൊമാനി. ബന്ധപ്പെട്ടവരുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ് കേന്ദ്രസര്‍ക്കാര്‍ ബില്‍ നടപ്പിലാക്കുന്നതെന്നും സജാദ് നൊമാനി ആരോപിച്ചു.

മുത്തലാഖ് ബില്‍ പിന്‍വലിക്കണമെന്നാണ് മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന്റെ ആവശ്യം. ശരീഅത്ത് നിയമത്തിന് എതിരായ മുത്തലാഖ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കരുതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും സജാദ് നൊമാനി ലഖ്‌നൗവില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

മുത്തലാഖ് ചൊല്ലി വിവാഹമോചനം നേടുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി ഓഗസ്റ്റില്‍ വിധിച്ചിരുന്നു. ഇതിനു പുറമേ മുത്തലാഖ് ഇല്ലാതാക്കാനായി നിയമനിര്‍മ്മാണം നടത്താനും സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതനുസരിച്ചാണ് മുത്തലാഖ് ചൊല്ലുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കി കേന്ദ്രസര്‍ക്കാര്‍ ബില്‍ തയ്യാറാക്കിയത്. മുത്തലാഖ് ചൊല്ലിയാല്‍ മൂന്നു വര്‍ഷം വരെ തടവ് ലഭിക്കുമെന്നാണ് പ്രസ്തുത ബില്ലില്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button