KeralaLatest NewsNewsഭക്തിപരമായ

ഹൈന്ദവ വിശ്വാസങ്ങളെ അധിക്ഷേപിച്ച് ജി. സുധാകരന്‍

തിരുവനന്തപുരം: ഹിന്ദു ദൈവങ്ങളെയും വിശ്വാസങ്ങളെയും അധിക്ഷേപിച്ച് മന്ത്രി ജി. സുധാകരന്‍. മഹാവിഷ്ണു, ശിവന്‍, അയ്യപ്പന്‍ തുടങ്ങിയവര്‍ ഭൂമിയില്‍ ജീവിച്ചിരുന്നതിന് തെളിവില്ലെന്നായിരുന്നു സുധാകരന്റെ പരാമര്‍ശം.

ശബരിമലയില്‍ പണ്ട് ബ്രാഹ്മണര്‍ ഉണ്ടായിരുന്നില്ല. ക്ഷേത്രത്തിലേക്ക് ഭക്തര്‍ എത്തി വരുമാനം കൂടിയപ്പോഴാണ് അവിടെ ബ്രാഹ്മണര്‍ ഉണ്ടായതെന്നും തന്ത്രി സ്ഥാനം ഒരു പദവി മാത്രമാണെന്നും സുധാകരന്‍ പറഞ്ഞു.

മനസില്‍ കള്ളത്തരമുള്ളതുകൊണ്ടാണ് തിരുവാഭരണം തിരിച്ച് കിട്ടുമോ എന്ന് പന്തളം രാജകുടുംബാംഗങ്ങള്‍ സംശയിക്കുന്നതെന്നും നവോത്ഥാനം നടപ്പാക്കുന്നതിലൂടെ വോട്ട് കൂടുകയേ ഉള്ളൂവെന്നും സുധാകരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button