Jobs & VacanciesNattuvarthaLatest News

സ്പെക്ട്രം – 2019 ജോബ് ഫെയർ ഇന്ന്

കുമളി:വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിവിധ ഐ.ടി.ഐ കോഴ്സുകൾ പാസ്സായവർക്ക് പ്രമുഖ കമ്പനികളിൽ മികച്ച തൊഴിൽ നേടുന്നതിനായി 2019 ജനുവരി-16 ബുധനാഴ്ച കട്ടപ്പന ഗവ. ഐ ടി ഐ യിൽ വച്ച് തൊഴിൽ മേള നടത്തുന്നു.

കേരളത്തിനകത്തും പുറത്തുമുള്ള 75 ൽ പരം സ്ഥാപനങ്ങളിൽ ഉയർന്ന ശമ്പളത്തിൽ തൊഴിൽ നേടുന്നതിനുള്ള മികച്ച അവസരമാണിത്. യാതൊരു തരത്തിലുള്ള ഫീസും ഈടാക്കാതെ സർക്കാർ നേരിട്ട് നടത്തുന്ന തൊഴിൽമേളയാണിത്.

ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ട്രീഷ്യൻ, വയർമാൻ, ഇലക്ട്രോണിക്സ്, സർവ്വേയർ, മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഫിറ്റർ, ടർണർ, പ്ലംബർ, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ്, വെൽഡർ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് തുടങ്ങി വിവിധ ഐ.ടി.ഐ ട്രേഡുകൾ പാസ്സായവർക്ക് അപേക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button