Latest NewsKerala

മുനമ്പം മനുഷ്യക്കടത്ത് ; ദീപക്കിന്റെ മൊഴി പുറത്ത്

ഡൽഹി : മുനമ്പത്ത് നിന്ന് ഓസ്‌ട്രേലിയക്കും ന്യൂസിലാന്റിലേക്കും മനുഷ്യർ കടക്കാന്‍ ശ്രമിച്ച സംഭവത്തിൽ  ഡൽഹിയിൽനിന്ന് കസ്റ്റഡിയിലെടുത്ത ദീപക്കിന്റെ മൊഴി പുറത്ത്. യാത്ര തിരിച്ചത് ഇരുപതോളം പേരാണെന്നും യാത്രയ്ക്കായി ഒരാൾക്ക് ഒന്നര ലക്ഷം രൂപം വീതം നൽകിയിരുന്നുവെന്നും ദീപക് പറഞ്ഞു.

ദീപക്കിന്റെ ഭാര്യയും കുഞ്ഞും സംഘത്തിലുണ്ട്. പോലീസിന്റെ പിടിയിലായ ദീപക്കിനെയും പ്രഭുവിനെയും ഇന്ന് കൊച്ചിയിലെത്തിക്കും. കഴിഞ്ഞ ദിവസം ബോട്ടില്‍ കയറാന്‍ കഴിയാതിരുന്ന ഇവരെ ഡല്‍ഹിയിലെ മന്ദഗിരി കോളനിയില്‍ നിന്നാണ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് പോലീസ് പറഞ്ഞു.

ഇവരെ പോലെ നിരവധി പേര്‍ ബോട്ടില്‍ കയറാനാവാതെ തിരിച്ച് പോയിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ഞായറാഴ്ചയാണ് മുനമ്പത്ത് നിന്ന് മനുഷ്യക്കടത്ത് നടന്നതായി പോലീസ് സ്ഥിരീകരിച്ചത്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മനുഷ്യക്കടത്തെന്ന നിഗമനത്തില്‍ പോലീസെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button