NewsInternational

ചാര്‍ലി ഹെബ്‌ദോ ഭീകരാക്രമണം; 14 പേരെ വിചാരണ ചെയ്യും

 

പാരീസ് : പ്രവാചകനെ മോശമായി ചിത്രീകരിച്ച ചാര്‍ലി ഹെബ്‌ദോ മാസികയുടെ ഓഫീസിലുണ്ടായ ഭീകരാക്രമണത്തിലും തുടര്‍ന്ന് രാജ്യത്തുണ്ടായ ആക്രമണങ്ങളിലും പ്രതികളായ 14 പേരെ വിചാരണ ചെയ്യും. 2015ലാണ് 17 പേര്‍ മരിച്ച സംഭവമുണ്ടായത്. ഇതില്‍ സഹായികളെന്നു കരുതപ്പെടുന്ന 11 പേര്‍ കസ്റ്റഡിയിലാണ്. മൂന്നു പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാണ്.

ആക്രമണത്തിന് നേതൃത്വം നല്‍കിയ കൗചി സഹോദരങ്ങളിലൊരാള്‍ സന്ദര്‍ശനം നടത്തിയ യമനിലും അന്വേഷണം നടക്കുന്നുണ്ട്. മാസികയാക്രമണത്തിനുശേഷം പാരീസില്‍തന്നെ ഒരു പൊലീസ് ഉദ്യോഗസ്ഥയും മറ്റ് 4 പേരും കൊല്ലപ്പെട്ടിരുന്നു. ആയുധം നല്‍കിയതടക്കമുള്ള സഹായം ചെയ്തവരെയാണ് ഫ്രഞ്ച് കോടതി വിചാരണ ചെയ്യാന്‍ ഒരുങ്ങുന്നത്. അല്‍ ഖായിദ ബന്ധമുള്ള സംഘടനയാണ് ആക്രമണം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button