Latest NewsQatar

ഖത്തറിന്‍ ശൈത്യം കഠിനം; 2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി

ദോഹ: ഖത്തർ തണുത്ത് വിറയ്ക്കുന്നു. തണുപ്പ് രൂക്ഷമായ സാഹചര്യത്തില്‍ ശരാശരി താപനില 15 ഡിഗ്രിയിലും താഴ്ന്നിരിക്കുകയാണ്. ബൂ സാംറയില്‍ 2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതാണ് ഏറ്റവും കുറഞ്ഞ താപനില. ഏതാനും ദിവസങ്ങളായി തണുത്ത് വിറക്കുകയാണ് ഖത്തര്‍. ഈ ശൈത്യകാലത്ത് രാജ്യത്ത് അനുഭവപ്പെട്ട ഏറ്റവും കുറഞ്ഞ താപ നിലയാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്.

എന്നാല്‍ ദോഹയുടെ മിക്ക ഭാഗങ്ങളിലും 15 ഡിഗ്രി വരെയാണ് ശരാശരി താപനില രേഖപ്പെടുത്തിയത്. തണുപ്പോടു കൂടിയ കാറ്റു വീശുന്നതും ശൈത്യത്തിന് കാരണമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

shortlink

Post Your Comments


Back to top button