Latest NewsGulf

ജിദ്ദയിലെ ആദ്യ സിനിമാ തീയറ്റര്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു

ജിദ്ദ: ജിദ്ദയില്‍ ആദ്യ സിനിമാ തീയറ്റര്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. വോക്സ് സിനിമാസ് ഒരുക്കുന്ന തീയറ്റര്‍ റെഡ് സീ മാളിലാണ് പ്രവര്‍ത്തനം തുടങ്ങുന്നത്. തിങ്കളാഴ്ച തിയറ്ററിന്റെ പ്രവര്‍ത്തനം തുടങ്ങും. മക്ക ഡെപ്യൂട്ടി അമീര്‍ ബദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്റെ സന്ദര്‍ശന വേളയില്‍ ഓഡിയോ വിഷ്വല്‍ മീഡിയ ജനറല്‍ കമ്മീഷന്‍ ഡയറക്ടര്‍ ഹംസ അല്‍ ഗുബൈഷിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ജിദ്ദ ഗവര്‍ണറേറ്റില്‍ ആകെ 65 തീയറ്ററുകള്‍ തുറക്കാനാണ് തീരുമാനം. ഇതില്‍ ആറെണ്ണം കൂടി ഈ വര്‍ഷം തന്നെ പ്രവര്‍ത്തനം തുടങ്ങും. ഈ വര്‍ഷം മാര്‍ച്ചിന് മുന്‍പ് റെഡ് സീ മാളില്‍ ആകെ 12 സ്‌ക്രീനുകള്‍ സജ്ജീകരിക്കാനാണ് പദ്ധതി. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷമാണ് സൗദിയില്‍ തീയറ്ററുകള്‍ക്ക് അനുമതി നല്‍കി തുടങ്ങിയത്. കഴിഞ്ഞ ഏപ്രിലില്‍ റിയാദിലാണ് രാജ്യത്തെ ആദ്യ തീയറ്റര്‍ പ്രവര്‍ത്തനം തുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button