KeralaLatest News

ലെനിൻ രാജേന്ദ്രൻ ഭാവാത്മകതയും രാഷ്ട്രീയതയും ഒരുമിപ്പിച്ചു: മുഖ്യമന്ത്രി

ലെനിൻ രാജേന്ദ്രനെ അനുസ്മരിച്ചു

തിരുവനന്തപുരം : ഭാവാത്മകതയും രാഷ്ട്രീയതയും അനായാസം ഒരുമിച്ചുകൊണ്ടുപോവാൻ കഴിഞ്ഞ കലാകാരനാണ് ലെനിൻ രാജേന്ദ്രനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലെനിനെപ്പോലെ കലാകാരന്മാരുടെ സാമൂഹിക ഉത്തരവാദിത്വം മനസ്സിലാക്കി പ്രവർത്തിച്ച അധികം പേർ കേരളത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു. വേനലും മഴയും എന്ന പേരിൽ ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ച ലെനിൻ രാജേന്ദ്രൻ അനുസ്മരണത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി.

സിനിമയെ കൂടുതൽ ജനപ്രിയമാക്കുന്നതിനും ആശയസംവേദനപരമാക്കുന്നതിനും ലെനിൻ രാജേന്ദ്രൻ വഹിച്ച പങ്ക് മാതൃകാപരമാണ്. സിനിമ എന്ന ബഹുജനമാധ്യമം സാമൂഹികപുരോഗതിക്ക് ഉതകിയ ഉപാധിയാണെന്ന് തിരിച്ചറിഞ്ഞാണ് അദ്ദേഹം സിനിമയൊരുക്കിയത്. മധ്യവർത്തി സിനിമയുടെ ശക്തനായ വക്താവായിരുന്നു ലെനിൻ. കേരളീയ സാമൂഹികജീവിതത്തിലെ വിവിധ ഘട്ടങ്ങൾ തിരശ്ശീലയിൽ പകർത്തി പുരോഗമനപക്ഷത്തു നിലയുറപ്പിച്ചയാളായിരുന്നു ലെനിനെന്നും മുഖ്യമന്ത്രി പറഞ്ഞു. ലെനിൻ രാജേന്ദ്രന്റെ സിനിമകളിലെ പ്രശസ്തമായ ഗാനങ്ങൾ ചേർത്ത സംഗീതപ്രണാമവും അവതരിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button