Latest NewsInternational

സഞ്ചരിക്കുന്ന വീട് ; യാത്രയ്ക്കായി ഈ ഓസ്ട്രിയന്‍ കുടുംബം കണ്ടുപിടിച്ച മാര്‍ഗം അത്ഭുതപ്പെടുത്തും

ഓസ്ട്രിയ സ്വദേശികളായ ലിയാണ്ടര്‍ നാര്‍ഡിനും കാമുകി മരിയയും അവരുടെ ഏഴ് വയസുകാരന്‍ മകനും യാത്രയിലാണ്. ദിവസങ്ങളോ മാസങ്ങളോ അല്ല. രണ്ടു വര്‍ഷമായി ഇവര്‍ യാത്ര തുടരുകയാണ്. ഇവരുടെ സഞ്ചാരവും താമസവും എല്ലാം ഒരു മിലിട്ടറി ട്രക്കിലാണ്. ഈ വാഹനത്തില്‍ താമസിച്ച് ഈ കുടുംബം 24 രാജ്യങ്ങളാണ് ഇതിനോടകം സഞ്ചരിച്ചത്.

പ്രൊഫഷണല്‍ ഫൊട്ടോഗ്രഫറായ ലിയാണ്ടര്‍ക്ക് യാത്രകള്‍ ജീവിതത്തിന്റെ ഭാഗമാണ്. പക്ഷേ തന്റെ യാത്രകളില്‍ കുടുംബത്തെയും കൂടെ കൂട്ടണമെന്ന ആഗ്രഹമാണ് ട്രക്ക് വീട് എന്ന ആശയത്തിലേക്ക് ലിയാന്‍ഡറിനെ എത്തിക്കുന്നത്. യാത്രയ്ക്ക് അനുയോജ്യമായ വാഹനം എന്ന നിലയ്ക്കാണ് രണ്ടുവര്‍ഷം മുന്‍പ് മെഴ്‌സിഡസ് ബെന്‍സിന്റെ LA911B മോഡല്‍ മിലിട്ടറി ട്രക്ക് വാങ്ങിയത്. അതും ഓസ്ട്രിയയിലെ സ്വന്തം വീട് വിറ്റശേഷം.

ട്രക്ക് വീട് അത്ര ചെറുതൊന്നുമല്ല കെട്ടോ. രണ്ടു കിടപ്പു മുറികള്‍, ഒരു ലിവിംഗ് റൂം, അടുക്കള, ബാത്ത് റൂം എന്നീ സൗകര്യങ്ങളോടു കൂടിയതാണ് ഈ വണ്ടി വീട്. ഏഷ്യന്‍ രാജ്യങ്ങള്‍, ഉസ്ബക്കിസ്ഥാന്‍, മംഗോളിയ, ദക്ഷിണകൊറിയ, തുര്‍ക്കി, ഇറാന്‍, ജപ്പാന്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളെല്ലാം ഇവര്‍ ഇതിനോടകം സഞ്ചരിച്ചു കഴിഞ്ഞു. ഇവരുടെ മകന്‍ ലിനക്‌സിനും ഇപ്പോള്‍ ഈ യാത്രകള്‍ ഏറെ പ്രിയപ്പെട്ടതാണ്. യാത്രയില്‍ തന്നെയാണ് അവന്റെ പഠനവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button