KeralaLatest News

സലിംകുമാറിന്റെ പ്രളയാനുഭവം പങ്കുവെച്ച് മുകേഷ് നിയമസഭയില്‍

തിരുവനന്തപുരം: നടന്‍ സലിംകുമാര്‍ എല്ലാവരോടുമായി പറയാന്‍ പറഞ്ഞ പ്രളയാനുഭവം നിയമഭയില്‍ പങ്കുവെച്ച് മുകേഷ്. നിയമസഭയില്‍ നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം സലികുമാറിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്.

കറകളഞ്ഞ കോണ്‍ഗ്രസുകാരനാണ് സലിംകുമാര്‍. പ്രളയത്തില്‍ അദ്ദേഹത്തിന്റെ വീടും മുങ്ങി. അദ്ദേഹത്തെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചത് സി.പി.എം നേതാക്കളായ എസ്. ശര്‍മ്മയും പി. രാജീവും മാത്രം. ഒടുവില്‍ സലിംകുമാറിനെ രക്ഷിക്കാന്‍ വള്ളമെത്തി. ആരാണ് തനിക്കു വേണ്ടി വള്ളം വിട്ടതെന്ന് സലിംകുമാര്‍ ചോദിച്ചു. എസ്. ശര്‍മ്മ സാറാണെന്ന് വള്ളക്കാര്‍ പറഞ്ഞു. സുരക്ഷിത കേന്ദ്രത്തിലെത്തിയപ്പോള്‍ അവിടെ കൂടിനിന്ന കോണ്‍ഗ്രസുകാര്‍ സലിംകുമാറിനോട് ഇങ്ങനെ ചോദിച്ചു. ‘ ഞങ്ങളയച്ച വള്ളം കിട്ടിയല്ലോ അല്ലേ?’ എന്നാലും മരണം വരെയും താന്‍ കോണ്‍ഗ്രസുകാരനായി തുടരുമെന്ന് സലിംകുമാര്‍ അറിയിച്ചതായും മുകേഷ് സഭയെ അറിയിച്ചു.

സര്‍ക്കാരിന്റെ ‘സധൈര്യം മുന്നോട്ട്’ എന്ന സ്ത്രീ ശാക്തീകരണ പരിപാടിയെപ്പറ്റി പി. ഉബൈദുള്ള ആര്‍ത്തവത്തെക്കുറിച്ച് നടത്തിയ പരാമര്‍ശവും ഭരണപക്ഷത്തിന്റെ പ്രതിക്ഷേധത്തിനിടയാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button