NewsEntertainmentHollywood

ഹോളിവുഡ് താരം ജെന്നിഫര്‍ ലോറന്‍സ് വിവാഹിതയാകുന്നു

 

ഓസ്‌കാര്‍ ജേതാവ് ജെന്നിഫര്‍ ലോറന്‍സ് വിവാഹിതയാകുന്നു. കാമുകനായ കുക്ക് മറോണിയെയാണ് ജെന്നിഫര്‍ വിവാഹം ചെയ്യുന്നത്. ഒന്‍പത് മാസത്തെ പ്രണയ ബന്ധത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞെന്നും വിവാഹം ഉടനെ നടക്കുമെന്നും സുഹൃത്തുക്കള്‍ പറയുന്നു.

2012 ല്‍ ഇറങ്ങിയ സില്‍വര്‍ ലൈനിങ്ങ്സ് പ്ലേ ബുക്ക് എന്ന ചിത്രമാണ് ജെന്നിഫര്‍ ലോറന്‍സിന് ഓസ്‌കാര്‍ നേടിക്കൊടുത്തത്. ലോകത്തിലെ എറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളും കൂടിയാണ് ജെന്നിഫര്‍ ലോറന്‍സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button