KeralaLatest News

സ്ത്രീവിരുദ്ധത മഹത്വവല്‍ക്കരിക്കുന്ന രംഗങ്ങള്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യമായി കാണാനാവില്ലെന്ന് അപര്‍ണ ബാലമുരളി

തിരുവനന്തപുരം: സിനിമയില്‍ കഥയുടെ ഭാഗമായി സ്ത്രീവിരുദ്ധ രംഗങ്ങള്‍ ആവശ്യമായി വരും. എന്നാല്‍ സിനിമയില്‍ സ്ത്രീവിരുദ്ധത മഹത്വവല്‍ക്കരിക്കുന്ന രംഗങ്ങള്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യമായി കാണാനാവില്ലെന്ന് നടി അപര്‍ണ ബാലമുരളി. പുരുഷ കേന്ദ്രീകൃത സമൂഹമായതിനാലാവണം സ്ത്രീ വിരുദ്ധത ഇത്രയും ചര്‍ച്ച ചെയ്യുന്നത്. അതിനൊപ്പം തന്നെ എല്ലാ വിഭാഗത്തിനെതിരെയുണ്ടാവുന്ന അതിക്രമങ്ങളും ചെറുക്കണം. സ്ത്രീ വിരുദ്ധതയെ ആഘോഷിക്കുന്ന രീതിയിലുള്ള രംഗങ്ങള്‍ തന്റെ കഥാപാത്രത്തിന്റെ ഭാഗമായുണ്ടായാല്‍ അത് തിരുത്തണമെന്ന് ആവശ്യപ്പെടുമെന്നും നടി പറഞ്ഞു. പ്രസ് ക്ലബില്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അപര്‍ണ. മഹേഷിന്റെ പ്രതികാരത്തിലെ ജിംസിയിലൂടെ ശ്രദ്ധേയ സ്ഥാനം നേടിയ നടിയാണ് അപര്‍ണ. പിന്നണി ഗായിക കൂടിയായ താരം നായികയായ അള്ള് രാമേന്ദ്രനും തമിഴ് ചിത്രം സര്‍വം താള മയവും ഇപ്പോള്‍ തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button