Latest NewsIndia

പെണ്‍കുട്ടികളോടുള്ള വിവേചനം കുറയുന്നു; ഇന്ത്യയില്‍ ദത്തെടുക്കുന്നതില്‍ അധികവും പെണ്‍കുട്ടികളെ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ദത്തെടുക്കപ്പെടുന്നത് അധികവും പെണ്‍കുട്ടികള്‍. മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യയില്‍ ദത്തെടുക്കപ്പെട്ടവരില്‍ 60% കുട്ടികളും പെണ്‍കുട്ടികളെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. വനിതശിശുക്ഷേമ മന്ത്രാലയം ഫെബ്രുവരി എട്ടിന് ലോക്‌സഭയില്‍ കൊടുത്ത കണക്കാണിത്. ഇന്ത്യയ്ക്കകത്തും പുറത്തേക്കുമായി ദത്തെടുക്കപ്പെട്ട കുട്ടികളുടെ ആകെ കണക്കാണിത്. പെണ്‍കുട്ടികളോടുള്ള വിവേചനം രാജ്യത്ത് കുറഞ്ഞ് വരുന്നതിനുള്ള തെളിവാണ് ഈ കണക്കുകള്‍ എന്നാണ് വിദഗ്ധ നിരീക്ഷണം.

2015മുതല്‍ 2018വരെ 6962 പെണ്‍കുട്ടികളെയും 4687 ആണ്‍കുട്ടികളെയുമാണ് ദത്തെടുത്തത്. 2015മുതല്‍ 18വരെയുള്ള കാലഘട്ടത്തില്‍ 11649 കുട്ടികളാണ് ദത്തെടുക്കപ്പെട്ടത്. ഇതില്‍ 6962പേരും പെണ്‍കുട്ടികളാണ്. അതായത് ആകെ ദത്തെടുക്കപ്പെട്ട കുട്ടികളുടെ 60% വരുമിത്.

2015-2016ല്‍ ദത്തെടുക്കാനായി പട്ടികയില്‍ ഇടം നേടിയ 3011 കുട്ടികളില്‍ 1855 പേരും പെണ്‍കുട്ടികളായിരുന്നു. 2016-17 ആയപ്പോള്‍ പെണ്‍കുട്ടികളുടെ എണ്ണം 1915 ആയി വര്‍ധിച്ചു. 2017-18ലും 2018-19ലും ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 3276 , 2152 പേരായിരുന്നു ദത്തെടുക്കാനുള്ള പട്ടികയിലുണ്ടായിരുന്നത്. ഇതില്‍ 1943, 1249 എന്നിങ്ങനെയായിരുന്നു പെണ്‍കുട്ടികളുടെ എണ്ണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button