Latest NewsKerala

ആ പെണ്‍കുട്ടിയെയും അവള്‍ പ്രസവിച്ച കുഞ്ഞിനെയുമോര്‍ത്താണ് ജീവപര്യന്തം നല്‍കാതിരുന്നത് ; വിധിന്യായത്തില്‍ കോടതി

തലശേരി:  കൊട്ടിയൂര്‍ ബലാത്സംഗക്കേസില്‍ പ്രതിക്ക് ജീവപര്യന്തം നല്ഡകാതിരുന്നത് ആ പെണ്‍കുട്ടിയെയും അവള്‍ പ്രസവിച്ച കുഞ്ഞിനെയുമോര്‍ത്താണെന്ന് കോടതിയുടെ വിധി ന്യായത്തില്‍ പറയുന്നു. അച്ഛനെ ഒന്ന് കാണാന്‍ പോലും ഇതുവരെ ആ കുഞ്ഞിന് ഭാഗ്യം ലഭിച്ചിട്ടില്ല. ഒരു പെണ്‍കുട്ടിയുടെ ജീവിതം വൈദികന്‍ പാടെ തകര്‍ത്തെന്നും വിധിയില്‍ കോടതി നിരീക്ഷിച്ചു. പ്രാര്‍ത്ഥിക്കാന്‍ പള്ളി മേടയിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഫാ.റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയുമാണ് പോക്സോ കോടതി വിധിച്ചത്.

തലശേരി പോക്സോ കോടതി ജഡ്ജി പി എന്‍ വിനോദാണ് വിധി പ്രഖ്യാപിച്ചത്. വിവിധ വകുപ്പുകളിലായി 60 വര്‍ഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചിരുന്നത് . ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതിയെന്നും കോടതി പറഞ്ഞു. പെണ്‍കുട്ടിയുടെയും കുഞ്ഞിന്‍റെയും സംരക്ഷണത്തിന് വേണ്ടി ശിക്ഷയില്‍ ഇളവ് നല്‍കാന്‍ റോബിന്‍ ആവശ്യപ്പെട്ടിരുന്നു.

കേസില്‍ കള്ള സാക്ഷി പറഞ്ഞതിന് കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെയും നടപടിക്ക് നിര്‍ദ്ദേശമുണ്ട്.

പീഡനത്തിനിരയായ കുട്ടിയുടേയും അവരുടെ കുട്ടിയുടേയും സംരക്ഷണം ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് കോടതി നല്‍കി.

സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബീന കാളിയത്താണ് വാദി ഭാഗത്തിനായി ഹാജരായത്. വൈദികരും കന്യാസ്ത്രീകളും അടക്കം ബാക്കിയുള്ള ആറ് പ്രതികളെ വെറുതെ വിട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button