Latest NewsKerala

അയോധ്യയിലെ രാമക്ഷേത്രം – പണ്ട് പറ‍ഞ്ഞതില്‍ നിന്ന് ഒരുതരി പിന്നോട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി

ഡെറാഡൂണ്‍:  അയോധ്യയില്‍ രാമക്ഷേത്രമെന്നത് ഉയരണമെങ്കില്‍ കോണ്‍​ഗ്രസ് അധികാരത്തിലെത്തിയാലെ സാധ്യമാകുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഹരീഷ് റാവത്ത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് വന്നാല്‍ അയോധ്യ ഉയരാനായി ആത്മാര്‍ത്ഥമായി ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതൃത്വത്തിനും തന്‍റെ നിലപാടാണുള്ളതെന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്ബ് ഇതേ കാര്യം പരസ്യമായി പറഞ്ഞിട്ടും നേതൃത്വം അത് തള്ളിക്കളയാത്തതും റാവത്ത് ചൂണ്ടികാട്ടി.

ബി ജെ പി ധാര്‍മ്മികതയില്ലാത്ത പാര്‍ട്ടിയാണെന്ന് റാവത്ത് കുറ്റപ്പെടുത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ വീണ്ടും രാമക്ഷേത്രവും അയോധ്യയും ചര്‍ച്ചയാകുന്നതിനിടെയാണ് റാവത്ത് നിലപാട് വീണ്ടും ഊട്ടിയുറപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button