Latest NewsIndia

പാക്കിസ്ഥാന്‍ തെമ്മാടി രാഷ്ട്രമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: പാക്കിസ്ഥാനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പുല്‍വാമ ആക്രമണത്തിന് ഉത്തരവാദികളായ പാക്കിസ്ഥാനെ തെമ്മാടി രാഷ്ട്രമെന്നാണ് ജെയ്റ്റ്‌ലി വിശേഷിപ്പിച്ചത്. ഭീകരാക്രമണം നടത്തിയതിന്റെ ഉത്തരവാദികള്‍ സ്വയം ഉത്തരവാദിത്തം ഏറ്റെടുത്തിട്ടും കുറ്റവാളികള്‍ക്കെതിരെ പാക്കിസ്ഥാന്‍ നടപടി സ്വീകരിച്ചില്ലെന്നും ജെയ്റ്റ്‌ലി ആരോപിച്ചു. ഡല്‍ഹിയില്‍ നടന്ന ഗ്ലോബല്‍ സമ്മിറ്റ് സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പാകിസ്ഥാനെതിരായ നിര്‍ണായക പോരാട്ടത്തില്‍ വിജയം നേടാന്‍ നയതന്ത്രവും അല്ലാതെയുമുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കും. വെറും ഒരാഴ്ച മാത്രം നീണ്ടുനില്‍ക്കുന്ന പോരാട്ടമാകില്ല. നിരവധി രീതിയില്‍ അത് നീണ്ടുനില്‍ക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞു.

പാക് സര്‍ക്കാരിന്റെ തലവന്‍ തെളിവ് ആവശ്യപ്പെടുകയാണ്. വ്യാജമായ ആരോപണങ്ങള്‍ക്കാണ് തെളിവ് ആവശ്യം. എന്നാല്‍ കുറ്റവാളി അദ്ദേഹത്തിന്റെ രാജ്യത്ത് തന്നെയാണുള്ളത്. ആക്രമണം നടത്തിയത് തങ്ങളാണ് അവര്‍ തന്നെ പറയുന്നു. ഇത് തന്നെ കുറ്റസമ്മതമാണെന്നും ജെയ്റ്റിലി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോടുള്ള മറുപടിയായി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button