Latest NewsIndia

സച്ചിനെതിരെ വിവാദ പരാമര്‍ശം: അര്‍ണബിനെതിരെ പ്രതിഷേധം

പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യക്കൊപ്പമുള്ളവര്‍, ഇന്ത്യക്കൊപ്പം ഇല്ലാത്തവര്‍ ഈ രണ്ടു കൂട്ടരേ ഇന്നു രാജ്യത്ത് ഉള്ളൂവെന്നും ഗോസ്വാമി

മുംബൈ: പുല്‍വാമ ആക്രമണത്തിന് പിന്നാലം ഇന്ത്യും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ ഉപേക്ഷിക്കണം എന്ന് നിരവധി പ്രമുഖര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ നിന്നും ഇന്ത്യ പിന്‍മാറരുതെന്നായിരുന്നു ക്രിക്കറ്റ് ഇതിഹാസം സച്ചില്‍ ടെന്‍ഡുല്‍ക്കര്‍ പറഞ്ഞത്. എന്നാല്‍ ഇതോടെ സച്ചിനെതിരെ വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് അര്‍ണബ് ഗോസ്വാമി.
റിപ്പബ്ലിക് ചാനലില്‍ നടന്ന ചര്‍ച്ചക്കിടെയായിരുന്നു വിവാദപരാമര്‍ശം.

”ഞാന്‍ ഒരു ദൈവത്തിലും വിശ്വസിക്കുന്നില്ല. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പറഞ്ഞത് നൂറു ശതമാനവും തെറ്റാണ്. ബോധമുണ്ടായിരുന്നെങ്കില്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ കളിക്കരുതെന്നു പറയേണ്ടിയിരുന്ന ആദ്യത്തെയാള്‍ സച്ചിനായിരുന്നു. സുനില്‍ ഗവാസ്‌കറും അതുതന്നെയായിരുന്നു പറയേണ്ടിയിരുന്നത്. രണ്ട് പോയിന്റ് വേണമെന്നാണ് ഇവര്‍ പറയുന്നത്. ഇവര്‍ രണ്ടു പേരും തീര്‍ത്തും തെറ്റാണ്. രണ്ടു പോയിന്റല്ല, രക്തസാക്ഷികള്‍ക്കു വേണ്ടി ചെയ്യുന്ന പ്രതികാരമാണ് വലുത്. സച്ചിന്‍ ആ രണ്ട് പോയിന്റ് എടുത്ത് ചവറ്റു കൊട്ടയിലിടൂ”എന്നായിരുന്നു അര്‍ണബിന്റെ പരാമര്‍ശം.

പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യക്കൊപ്പമുള്ളവര്‍, ഇന്ത്യക്കൊപ്പം ഇല്ലാത്തവര്‍ ഈ രണ്ടു കൂട്ടരേ ഇന്നു രാജ്യത്ത് ഉള്ളൂവെന്നും ഗോസ്വാമി പറഞ്ഞു. മത്സരം ഉപേക്ഷക്കരുതെന്നു പറഞ്ഞ ഗാംഗുലിയുടെ നിലപാടിനെ അര്‍ണബ് അഭിനന്ദിച്ചു.

അര്‍ണബിന്റെ ഈ പരാമര്‍ശത്തെ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ എതിര്‍ത്തു. തുടര്‍ന്ന് നിങ്ങള്‍ സച്ചിനെയും ഗവാസ്‌കറെയും രാജ്യദ്രോഹിയാക്കുകയാണെന്ന് പറഞ്ഞ് ചര്‍ച്ചയില്‍ നിന്നും രണ്ടുപേര്‍ ഇറങ്ങിപ്പോയി. രാഷ്ടീയ നിരീക്ഷകന്‍ സുദീന്ദ്ര കുല്‍ക്കര്‍ണി, എഎപി നേതാവ് അശുതോഷ് എന്നിവരാണ് ഇറങ്ങിപ്പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button