Latest NewsNewsInternational

കുവൈറ്റില്‍ ജോലിക്കായെത്തിയ മലയാളികള്‍ തട്ടിപ്പിനിരയായി

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വീട്ടുജോലിക്കായെത്തിയ മലയാളി സ്തീകള്‍ തട്ടിപ്പിനിരയായി. മലയാളികള്‍ തന്നെയാണ് തട്ടിപ്പ് നടത്തിയത്. ആലപ്പുഴ സ്വദേശി പുഷ്പാംഗദന്റെ ഭാര്യ വനിതയാണ് തട്ടിപ്പിനിരയായവരില്‍ ഒരാള്‍. അല്‍ഹബീബ് എന്ന റിക്രൂട്ടിംഗ് ഏജന്‍സി വഴിയാണ് വനിത കുവൈറ്റിലെത്തിയത്. മലപ്പുറം സ്വദേശി സിദ്ധീഖ്, കോഴിക്കോട് സ്വദേശി ഇസ്മായില്‍ എന്നിവര്‍ വഴി തൊഴില്‍ ശരിയായത്. വിസ നല്‍കിയതും അവര്‍ തന്നെ.

എന്നാല്‍ രണ്ടു മാസത്തിന് ശേഷം ശമ്പളമില്ലാതായി. അമിതമായി ജോലി എടുപ്പിക്കുന്നതിനെക്കുറിച്ചും ശമ്പളത്തെക്കുറിച്ചും പരാതി പറഞ്ഞപ്പോള്‍ ഓഫീസിലെ മുറിയില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും മൊബൈല്‍ ഫോണ്‍ പിടിച്ച് വക്കുകയും ചെയ്തു. വനിതയുടെ വീട്ടുകാര്‍ പൊലീസിനും നോര്‍ക്ക റൂട്ട്‌സിനും പരാതി നല്‍കി. ഇവര്‍ക്കൊപ്പം കായംകുളം സ്വദേശി പൊന്നമ്മ, പരുമല സ്വദേശി അഞ്ജു, കോട്ടയം സ്വദേശി ജസ്സി, ജോമോള്‍, ഏറ്റുമാനൂരില്‍ നിന്നുള്ള വല്‍സല എന്നിവരും മറ്റ് അനേകം തൊഴിലാളികളും തൊഴില്‍ പീഡനത്തിനിരയായെന്നാണ് പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button