Latest NewsFootballSports

പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പുമായി മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും ജയം. ലുക്കാക്കു കളം നിറഞ്ഞ് കളിച്ചപ്പോള്‍ യുണൈറ്റഡ് സതാംപ്റ്റണെ തകര്‍ത്തു. മെഹ്‌റസിന്റെ ഏകഗോളില്‍ സിറ്റി ബേണ്‍മൗത്തിനെ പരാജയപ്പെടുത്തി. വാശിയേറിയ ആഴ്‌സണല്‍ ടോട്ടനം മത്സരം സമനിലയില്‍ കലാശിച്ചു.

റുമേലു ലുക്കാക്കുവിന്റെ ഇരട്ട ഗോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സതാംപ്റ്റണെ 3-2ന് തകര്‍ത്തെറിഞ്ഞു. ഒരു ഗോളിന് പിന്നിലായ ശേഷം തിരിച്ചുവരുകയായിരുന്നു ചുവപ്പ് ചെകുത്താന്മാര്‍. 26ാം മിനിറ്റില്‍ യന്‍ വാലറിയാണ് യുണൈറ്റഡിനെ ഞെട്ടിച്ചുകൊണ്ട് ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ യുണൈറ്റഡ് മധ്യനിര താരം ആന്‍ഡ്രിയാസ് പെരേര 53ാം മിനിറ്റില്‍ മത്സരം സമനിലയാക്കി. ആറ് മിനിറ്റിനുള്ളില്‍ ലുക്കാക്കു വീണ്ടും സതാംപ്റ്റണിന്റെ വലകുലുക്കി. എന്നാല്‍ 75ാം മിനിറ്റില്‍ സതാംപ്റ്റണ്‍ തിരിച്ചടി നല്‍കി.

https://youtu.be/3lu71z0dzdk

മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ ലുക്കാക്കു യുണൈറ്റഡിനായി വീണ്ടും ലക്ഷ്യം കണ്ടു.മാഞ്ചസ്റ്റര്‍ സിറ്റി ബേണ്‍മൌത്തിനെ പരാജയപ്പെടുത്തി ലീഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. റിയാദ് മെഹ്‌റസാണ് സിറ്റിക്കായി ലക്ഷ്യം കണ്ടത്. നിലവില്‍ 29 മത്സരങ്ങളില്‍ നിന്നും 71 പോയന്റുമായി ഒന്നാം സ്ഥാനത്താണ് സിറ്റി. എന്നാല്‍ രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂളിന്റെ ഈ വാരത്തിലെ മത്സരം എവര്‍ട്ടനുമായി നടക്കാനിരിക്കുന്നതേയുള്ളൂ.മറ്റൊരു മത്സരത്തില്‍ ടോട്ടന്‍ഹാം ആഴ്‌സനലിനെ സമനിലയില്‍ തളച്ചു. ഇതോടെ യുണൈറ്റഡ് നാലാം സ്ഥാനം തിരിച്ചുപിടിച്ചു. സമനിലയോടെ 29 മത്സരങ്ങളില്‍ നിന്നും 57 പോയന്റുമായി അഞ്ചാം സ്ഥാനത്താണ് ആഴ്‌സണല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button