Latest NewsIndia

അതിര്‍ത്തി സുരക്ഷ – ഡല്‍ഹിയില്‍ സുരക്ഷാ കൗണ്‍സില്‍ യോഗം വിളിച്ചു

ന്യൂഡല്‍ഹി അതിര്‍ത്തി സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ഡല്‍ഹിയില്‍ യോഗം ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലാണ് അടിയന്തിര സുരക്ഷ കൗണ്‍സില്‍ യോഗം ചേര്‍ന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, വിദേശകാര്യസെക്രട്ടറി വിജയ് ഗോഖലെ, കേന്ദ്രമന്ത്രിമാരായ രാജ്‍നാഥ് സിംഗ്, സുഷമാ സ്വരാജ്, നിര്‍മലാ സീതാരാമന്‍, അരുണ്‍ ജയ്‍റ്റ്‍ലി തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുന്ന മറ്റ് അംഗങ്ങള്‍.

പാക്കിസ്ഥാന്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നുണ്ട്. കൂടാതെ കഴിഞ്ഞ ദിവസം യുഎഇയില്‍ കൂടിയ ഇസ്ലാമിക രാഷ്ടങ്ങളുടെ സമ്മേളനത്തില്‍ ‘കശ്മീര്‍’ പ്രശ്നത്തിന്‍റെ പേരില്‍ ഇന്ത്യയെ ക്തമായി കുറ്റപ്പെടുത്തി പ്രമേയവും പാസ്സാക്കിയിരുന്നു. വിശിഷ്ടാതിഥിയായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ ക്ഷണിച്ച്‌ പങ്കെടുപ്പിച്ച ശേഷമായിരുന്നു ഇത്.

മാത്രമല്ല മസൂദ് മരിച്ചതായും അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. മേല്‍പ്പറഞ്ഞതില്‍ കൂടുതല്‍ ചര്‍ച്ചക്കായും നിലവിലെ സാഹചര്യത്തില്‍ രാജ്യത്തെ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുളള നീക്കുപോക്കുകള്‍ക്കായാണ് യോഗം കൂടുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button