Latest NewsHealth & Fitness

മാസം തികയാത്ത പ്രസവങ്ങളെ നേരത്തെ കണ്ടെത്താന്‍ കഴിയുമെന്ന് ഗവേഷകര്‍

പ്രസവ സമയത്ത് ധാരാളം സങ്കീര്‍ണതകള്‍ ഗര്‍ഭിണികള്‍ക്ക് ഉണ്ടാകാറുണ്ട്. പക്ഷേ ഇത്തരം സങ്കീര്‍ണതകള്‍ നേരത്തെയുള്ള പരിശോധനയിലൂടെ നമുക്ക് കണ്ടെത്താമെന്ന് തെളിയിച്ചിരിക്കുകയാണ് ഗവേഷകര്‍. ഇന്നത്തെ കാലത്ത് 10 ശതമാനത്തിനടുത്ത് പ്രസവങ്ങളും മാസം തികയാത്തവയാണ്.

ഇത്തരം പ്രസവങ്ങളെ നേരത്തേ പ്രവചിക്കാന്‍ മാതാവിന്റെ രക്തപരിശോധന വഴി കഴിയുമെന്നാണ് യുഎസിലെ വിമന്‍സ് ഹോസ്പിറ്റലിലെ ഒരുപറ്റം ഗവേഷകര്‍ പറയുന്നത്. രക്തത്തിലെ സൂക്ഷ്മകണങ്ങള്‍ ആണ് ഇതിന് സഹായിക്കുന്നത്. ഇതിനായി ഗര്‍ഭിണിയുടെ രക്തം പരിശോധിക്കും. അമേരിക്കന്‍ ജേണലായ ‘ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി’യിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. മുപ്പത്തിയേഴ് ആഴ്ചയെങ്കിലും ഗര്‍ഭപാത്രത്തില്‍ കഴിയാത്ത കുഞ്ഞുങ്ങളുടേതാണ് മാസം തികയാതെയുള്ള പിറവിയായി കണക്കാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button