Latest NewsNattuvartha

യുവാവിനെ മര്‍ദ്ദിച്ച് മാലയും പണവും കവര്‍ന്നു

കാട്ടാക്കട : യുവാവിനെ മര്‍ദ്ദിച്ച് മാലയും പണവും കവര്‍ന്നു . കാട്ടാക്കടയിലാണ് സംഭവം. ലഹരി ഉത്പപന്നങ്ങളുടെ വില്‍പ്പന ചോദ്യം ചെയ്തതിന് കൊറ്റംപള്ളി കണ്ണേര്‍വിളാകത്ത് വീട്ടില്‍ സച്ചുവിനെ (44)യാണ് ക്രൂരമായി മര്‍ദ്ദിച്ചത് ബൈക്കില്‍ വീട്ടിലേക്ക് വരികെയായിരുന്ന സച്ചുവിനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ബൈക്കില്‍ നിന്നും ചവിട്ടി നിലത്തിട്ട ശേഷം ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി.

നിലവിളി കേട്ട് നാട്ടുകാര്‍ എത്തുന്നതിനിടെ കഴുത്തില്‍ കിടന്ന 3 പവന്‍ വരുന്ന മാലയും 7500 രൂപയും കവര്‍ന്ന ശേഷം രക്ഷപ്പെടുകയായിരുന്നുവെന്നും ശരീരമാസകലം പരിക്കേറ്റ സച്ചുവിനെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കാട്ടാക്കട പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button